SignIn
Kerala Kaumudi Online
Thursday, 25 April 2024 10.00 AM IST

പൊരിച്ച മീനിന് 1000 രൂപ, ഹോട്ടലിന് താഴ് വീണു

1-

കൊല്ലം: ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ പൊരിച്ച മീനിന് അമിതവില ഈടാക്കിയ ഹോട്ടൽ,​ അധികൃതർ പൂട്ടിച്ചു. ചിറ്റുമല ബ്ലോക്ക് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിനാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. കഴിഞ്ഞദിവസം ഭക്ഷണം വാങ്ങി കഴിച്ചവരുടെ കൈയിൽ നിന്നാണ് അമിത വില ഈടാക്കിയത്. തുടർന്ന് നൽകിയ പരാതിയിൽ താലൂക്ക് സപ്ലൈ ഓഫീസർ ഗോപകുമാർ, ഭക്ഷ്യ സുരക്ഷാ ഓഫീസർ മാനസ, ലീഗൽ മെട്രോളജി ഓഫീസർ സുരേഷ് എന്നിവർ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലെന്നും വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും കണ്ടെത്തി. ഭക്ഷണം നൽകുന്നതിൽ അളവ് പാലിക്കുന്നില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.