തിരൂരങ്ങാടി: തിരൂരങ്ങാടി മണ്ഡലത്തിലെ വൈദ്യുതി ചാർജ്ജിംഗ് സ്റ്റേഷൻ നിർമ്മാണം ജൂലായ് 31നകം പൂർത്തീകരിക്കുമെന്നു വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി നിയമസഭയിൽ അറിയിച്ചു. കെ.പി.എ മജീദ് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി മറുപടി പറഞ്ഞത്. മണ്ഡലത്തിൽ എം.കെ.എച്ച് ആശുപത്രിക്ക് സമീപം, ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്ക് സമീപം, വെന്നിയൂർ കെ.എസ്.ഇ.ബി ഓഫീസിനു സമീപം, കോഴിചെന, പയനിങ്ങൽ ജംഗ്ഷൻ, ക്ലാരി യു.പി സ്കൂൾ പരിസരം, കുണ്ടൂർ, സ്റ്റീൽ കോംപ്ലക്സ് പരിസരം എന്നീ സ്ഥലങ്ങളിലാണ് ചാർജ്ജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുന്നത്. നിലവിൽ ദേശീയ പാത നിർമ്മാണത്തിന്റെ സ്ഥലം ഏറ്റെടുക്കൽ അന്തിമാമാകാത്തതിനാലാണ് വെന്നിയൂർ അടക്കമുള്ള വൈദ്യുതി ചാർജ്ജിംഗ് സ്റ്റേഷനുകളുടെയും നിർദ്ദിഷ്ട വെന്നിയൂർ കെ.എസ്.ഇ.ബി ഗസ്റ്റ് ഹൗസിന്റെയും നിർമ്മാണം വൈകുന്നതെന്നും നിർദ്ദിഷ്ട വെന്നിയൂർ കെ.എസ്.ഇ.ബി 110 കെ.വി സബ്സ്റ്റേഷൻ നിർമ്മാണത്തിന്റെ സാങ്കേതിക പഠനം നടക്കുകയാണെന്നും ഈ റിപ്പോർട്ട് ലഭിച്ചയുടൻ തുടർ നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |