തിരുവനന്തപുരം:നന്തൻകോട് നളന്ദയിൽ പ്രവർത്തിക്കുന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാന മന്ദിരത്തിന്റെ മുകളിലേക്ക് സമീപത്ത് നിന്ന മരം കടപുഴകി.ഡയറക്ടർ ഓഫീസ് പ്രവർത്തിക്കുന്ന ഓട് മേഞ്ഞ പ്രധാന കെട്ടിടത്തിന് മുകളിലേക്കാണ് സമീപത്ത് ഉണങ്ങി നിന്നിരുന്ന വാക മരം വീണത്. വീഴ്ചയിൽ കെട്ടിടത്തിന്റെ ഒരു ഭാഗത്തെ ഓടുകൾ തകരുകളും കഴുക്കോലുകൾ ഒടിയുകയും ചെയ്തു. നാലുമാസങ്ങൾക്ക് മുൻപ് സമാനമായി അപകടാവസ്ഥയിൽ നിന്നിരുന്ന മരങ്ങൾ പലതും മുറിച്ചുമാറ്റിയിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ ഒടിഞ്ഞുവീണ മരം ഉണങ്ങിയതെന്നും പുസ്തകങ്ങൾ സൂക്ഷിക്കുന്ന മുറിയുടെ ഭാഗത്തല്ല മരം വീണതെന്നും അധികൃതർ അറിയിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |