SignIn
Kerala Kaumudi Online
Wednesday, 10 August 2022 9.58 AM IST

ബൗളേഴ്സിന്റെ കരുത്തിൻ വനിതാ വിജയം

renuka

പല്ലെക്കിലെ: ശ്രീലങ്കയ്ക്കെതിരായ വനിതാ ഏകദിന പരമ്പരയി ആദ്യമത്സരത്തിൽ ഇന്ത്യയ്ക്ക് വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 48.2 ഓവറിൽ 172 റൺസിന് ഓഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 38 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി (176/6). മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ക്യാപ്ടൻ ഹർമ്മൻ പ്രീത് കൗറാണ് (44) ഇന്ത്യയുടെ ടോപ് സ്കോറർ, ഹർലീൻ ഡിയോൾ (34), ഷഫാലി വർമ്മ (35), ദീപ്തി ശർമ്മ (പുറത്താകാതെ 22), പൂജ വസ്ട്രാക്കാർ (പുറത്താകാതെ 22) എന്നിവ‌രും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇനോക്ക രണവീര ലങ്കയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തി. നേരത്തേ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ദീപ്തി ശർമ്മയും രേണുക സിംഗും ചേർന്നാണ് ലങ്കൻ ബാറ്റർമാരെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.

നേരത്തേ ട്വന്റി-20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, WOMEN CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.