കുറ്റ്യാടി: മാനന്തവാടിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും കുറ്റ്യാടി ചുരം വഴി സൂപ്പർ ഡീലക്സ് ബസ് അനുവദിച്ചു. രാത്രി ഒമ്പത് മണിക്ക് മാനന്തവാടിയിൽ നിന്നും രാത്രി ഏഴു മണിക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന രീതിയിലാണ് സർവീസ്. കുറ്റ്യാടി ചുരം വഴിയുള്ള ദീർഘ ദൂര യാത്രക്കാർക്ക് സർവീസ് ഏറെ ആശ്വാസമാവും. ബസ് റൂട്ട് അനുവദിച്ച കെ.എസ്.ആർ.ടി.സി അധികൃതരെ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ അഭിനന്ദിച്ചു. കുടിയേറ്റ മേഖലയിലെ യാത്രക്കാർക്ക് പുതിയ സർവീസ് ഏറെ ഗുണം ചെയ്യുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ നേതാവ് സോജൻ ആലക്കൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |