കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ ആരംഭിക്കുന്ന എറണാകുളത്തപ്പൻ അദ്ധ്യാത്മിക ഗ്രന്ഥശാല ഇന്ന് വൈകിട്ട് ആറിന് നിരൂപകനും സഞ്ചാരസാഹിത്യകാരനുമായ ആഷാമേനോൻ ഉദ്ഘാടനം ചെയ്യും. ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിലെ ഒരു ക്ഷേത്രത്തിൽ ആദ്ധ്യാത്മിക ഗ്രന്ഥശാല ആരംഭിക്കുന്നത്. എറണാകുളം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് ഗ്രന്ഥശാല നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിക്കും. കവിയും ഗാനരചയിതാവുമായ ആർ.കെ. ദാമോദരൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ എന്നിവർ പങ്കെടുക്കും. ഇതിനോടകം ഏകദേശം മൂവായിരത്തോളം ഇതിഹാസപുരാണങ്ങളും മറ്റ് ആദ്ധ്യാത്മിക പുസ്തകങ്ങളും ഗ്രന്ധശാലയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |