പത്തനംതിട്ട : ശ്രീനാരായണ എംപ്ലോയീസ് ഫോറം പത്തനംതിട്ട യൂണിയൻ പ്രവർത്തക യോഗവും ആദരിക്കൽ ചടങ്ങും ഇന്ന് രാവിലെ 10.30ന് എസ്.എൻ.ഡി.പി യോഗം 86-ാം നമ്പർ പത്തനംതിട്ട ടൗൺ ശാഖാ ഹാളിൽ നടക്കും. എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഇ.എഫ് യൂണിയൻ പ്രസിഡന്റ് സി.കെ സജീവ് കുമാർ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി ഡി. അനിൽ കുമാർ സംഘടനാ സന്ദേശം നൽകും.
ഉണർവ് ഓൺലൈൻ ക്ലാസ് നടത്തുന്ന പി.കെ ആനന്ദഭായിയെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിക്കും.
എസ്.എൻ.ഇ.എഫ് യൂണിയൻ വൈസ് പ്രസിഡന്റ് എസ്. സുധീഷ്, കേന്ദ്ര സമിതി സെക്രട്ടറി കെ.പി ഗോപാലകൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ. വിക്രമൻ, എസ്.എൻ.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്. ബൈജു , അനില പ്രദീപ് , സംസ്ഥാന ട്രഷറർ ഡോ. എസ്. വിഷ്ണു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, എസ്.എൻ.ഇ.എഫ് കോഓർഡിനേറ്റർപി.വി.രണേഷ് , വൈദികയോഗം യൂണി.കൺവീനർ ബീനാ സജിനാഥ്, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ വി.ബി. അജേഷ് കുമാർ , സൈബർ സേന യൂണിയൻ ചെയർമാൻ മനുരാജ്, എസ്.എൻ.ഇ.എഫ് യൂണിയൻ സെക്രട്ടറി ബി. സുദീപ് എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |