SignIn
Kerala Kaumudi Online
Friday, 19 April 2024 4.19 PM IST

സാങ്കേതിക പുരോഗതി എല്ലാവരുടേയും അവകാശം: മന്ത്രി ബാലഗോപാൽ

knb

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതിയിലൂടെയുള്ള ജീവിതസൗകര്യങ്ങൾ എല്ലാ മലയാളിക്കും അവകാശപ്പെട്ടതാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. മേയേഴ്‌സ് കൗൺസിലും ചേമ്പർ ഒഫ് മുനിസിപ്പൽ ചെയർമെനും കിലയും കെ.എം.സി.എസ്.യുവും സംയുക്തമായി സംഘടിപ്പിക്കുന്ന 'നവകേരളവും നവനഗരസഭകളും" കർമ്മ പരിപാടിയുടെ ഭാഗമായ കൊല്ലം ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷത വഹിച്ചു. കൊല്ലം മധു, എസ്. ജയൻ, എ. ഷാജു, സുനിമോൾ, കല്ലുംകുന്ന് ഗീത എന്നിവർ പ്രസംഗിച്ചു.

'നവകേരളവും നവനഗരസഭകളും" കർമ്മ പരിപാടിയുടെ സമീപനരേഖ പി. സുരേഷ് അവതരിപ്പിച്ചു. കെ.വി. മുരളീധരൻ ആചാരി വിവരശേഖരണത്തിനുള്ള ചോദ്യാവലി പരിചയപ്പെടുത്തി. എ.എം.രാജ, എം. മനോജ്, ജി. വിനോദ്, എം. മുരുകൻ, ടി.ജി. രേഖ എന്നിവർ സംസാരിച്ചു.
എസ്. പ്രദീപ് സ്വാഗതവും ജി.എസ്. സുരേഷ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KNB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.