ആലപ്പുഴ : കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും പ്ലാന്റേഷൻ കോർപ്പറേഷൻ മുൻ ചെയർമാനുമായിരുന്ന എ.സി.മാത്യു എടയാടിയുടെ ചരമവാർഷിക ദിനം കേരള കോൺഗ്രസ് (എം ) സംസ്കാരവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് (എം ) ജില്ലാ പ്രസിഡന്റ് വി. സി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. സംസ്കാര വേദി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അധ്യക്ഷത വഹിച്ചു.നസീർ സലാം, തോമസ് കളരിക്കൽ, എം. എസ്. നൗഷാദ് അലി, പുന്നപ്ര അപ്പച്ചൻ,എസ്.വാസുദേവൻ നായർ, ഷീൻ സോളമൻ, ജോമോൻ കണ്ണാട്ടുമഠം, സിബിച്ചൻ കൂട്ടുകാരൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |