ബിർമിംഗ്ഹാം: ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്ടനായുള്ള അരങ്ങേറ്റ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗുമായി ലോക റെക്കാഡ് കുറിച്ച് ജസ്പ്രീത് ബുംറ. ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കുടുതൽ റൺസ് നേടുന്ന താരമെന്ന റെക്കാഡാണ് ബുംറ തന്റെ പേരിൽ കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ സ്റ്റുവർട്ട് ബ്രോഡെറിഞ്ഞ 84-ാം ഓവറിൽ 35 റൺസ് ഇന്ത്യൻ സ്കോർ ബോർഡിൽ എത്തിക്കുന്നതിൽ പങ്കാളിയായാണ് ബുംറ ബാറ്റ് കൊണ്ട് ചരിത്രം രചിച്ചത്. നാല് ഫോറും 2 സിക്സും അടക്കം 29 റൺസ് ബുംറ അടിച്ചെടുത്തു. ആറ് റൺസ് ബ്രോഡ് എക്സ്ട്രായായി വഴങ്ങിയതോടെ ഇന്ത്യയുടെ റൺസ് അക്കൗണ്ടിൽ ആ ഓവറിൽ നിന്ന് 35 റൺസ് കിട്ടുകയായിരുന്നു. 2007ലെ ട്വന്റി-20 ലോകകപ്പിൽ ഇതേ ബ്രോഡിന്റെ ഓവറിലാണ് യുവരാജ് സിംഗ് ആറ് സിക്സടിച്ചത്.