ചടയമംഗലം: ചടയമംഗലം ബാറിന് സമീപമുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇളമാട് തേവന്നൂർ സുധ മന്ദിരത്തിൽ ശ്രീജിത്തിനെയാണ്(28) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. 27ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ചടയമംഗലം സ്വദേശി ശ്യാംരാജും സുഹൃത്തും കാറിൽ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ സുഹൃത്ത് ലാലുവിനെ കാത്തിരിക്കുകയായിരുന്നു. ഈ സമയത്ത് ഓട്ടോയിലെത്തിയ ശ്രീജിത്തും സുഹൃത്തുക്കളും ശ്യാംരാജിനെയും സുഹൃത്തിനെയും കാറിൽ നിന്ന് പിടിച്ചിറക്കി ആക്രമിക്കുകയായിരുന്നു. കമ്പിവടികൊണ്ട് ശ്യാംരാജിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കസേരയും വടിയുമൊക്കെ ഉപയോഗിച്ച് ആക്രമിച്ചശേഷം പ്രതികൾ രക്ഷപെട്ടു. ചടയമംഗലം സി.ഐ ബിജുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് പിടിയിലായത്. മറ്റ് പ്രതികൾ ഒളിവിലാണ്. ആളുമാറിയുണ്ടായ ആക്രമണമാണെന്നാണ് പൊലീസ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |