SignIn
Kerala Kaumudi Online
Thursday, 28 March 2024 4.32 PM IST

കിലയിൽ പിന്നാക്ക സംവരണം നടപ്പിലാക്കുമെന്ന് ഡയറക്ടറുടെ ഉറപ്പ്

obc-
കിലയിൽ പിന്നാക്ക സംവരണം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടു നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ്‌ സംസ്ഥാന ചെയർമാൻ എ വി സജീവിന്റെ നേതൃത്വത്തിൽ കില ഡയറക്‌ടർ ജനറൽ ഡോ. ജോയ്‌ ഇളമണിന് നിവേദനം നൽകുന്നു

കാസർകോട് : കിലയിലെ നിയമനങ്ങളിൽ പിന്നോക്ക സമുദായ സംവരണം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഡയറക്ടർ ഉറപ്പ് നൽകി. സംവരണം പാലിക്കണമെന്നും പിന്നോക്ക സമുദായ ബാക്ക് ലോഗ് ഒഴിവുകൾ നികത്താൻ സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ്‌ സംസ്ഥാന ചെയർമാൻ എ.വി.സജീവിന്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിനുള്ള മറുപടിയായാണ് കില ഡയറക്‌ടർ ജനറൽ ഡോ.ജോയ്‌ ഇളമൺ ഉറപ്പ് നൽകിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പിന്നോക്ക സമുദായ സീറ്റുകൾ സംവരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ശുപാർശ സർക്കാരിന് സമർപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ട്രഷറർ സഞ്ചു കാട്ടുങ്ങൽ, തൃശൂർ ജില്ലാ ചെയർമാൻ മോഹൻദാസ് എടക്കാടൻ എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, KILA OBC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.