SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.43 PM IST

പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു രാഷ്ട്രീയ കൊലപാതകങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളി: നദ്ദ

p

ഹൈദരാബാദ്: രാഷ്‌ട്രീയ കൊലപാതകങ്ങൾ സാധാരണക്കാരുടെ ജീവിതത്തിന് വെല്ലുവിളിയാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ. ബി.ജെ.പി സർക്കാരിനെ എതിർക്കാനെന്ന പേരിൽ പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നദ്ദ ചൂണ്ടിക്കാട്ടി. ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം, പശ്ചിമബംഗാൾ, ജമ്മു-കാശ്‌മീർ സംസ്ഥാനങ്ങളിൽ ബി.ജെ.പി പ്രവർത്തകരുടെ ജീവന് വെല്ലുവിളിയുണ്ട്. രാഷ്‌ട്രീയ കൊലപാതകങ്ങൾ പ്രതിരോധിക്കാൻ പാർട്ടി എല്ലാ പിന്തുണയും നൽകും. മൂന്നു സംസ്ഥാനങ്ങളിലേയും കൊല്ലപ്പെട്ട പ്രവർത്തകർക്ക് ആദരാഞ്ജലി അർപ്പിച്ച നദ്ദ രാജ്യത്തെ നിയമങ്ങൾക്കനുസരിച്ചുള്ള നീതി ജനങ്ങൾക്ക് ലഭിക്കേണ്ടതുണ്ടെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികളെ എതിർക്കുന്ന പ്രതിപക്ഷം വികസനത്തിനും തടസ്സം നിൽക്കുകയാണ്. വാക്‌സിനേഷൻ അടക്കമുള്ള വിഷയങ്ങളെ എതിർക്കുന്നവർ രാഷ്‌ട്രനിർമ്മാണത്തിനാണ് തടസ്സം നിൽക്കുന്നത്. രാജ്യതാത്പര്യം കൂടി അവർ പരിഗണിക്കേണ്ടതുണ്ട്.

യു.പി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനത്തിന് നേതാക്കളെയും വോട്ടു ചെയ്‌ത ജനങ്ങളെയും നദ്ദ അഭിനന്ദിച്ചു. എട്ടുവർഷത്തെ മോദി സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ച് വിശദീകരിച്ച നദ്ദ അതിന്റെ പ്രയോജനം എല്ലാ പൗരന്മാർക്കും ലഭിക്കണമെന്നും പറഞ്ഞു. ഗുജറാത്തിലും കേന്ദ്രത്തിലുമുള്ള പ്രധാനമന്ത്രിയുടെ 20 വർഷത്തെ ഭരണ നേട്ടങ്ങളെയും അദ്ദേഹം പ്രകീർത്തിച്ചു. സാമൂഹിക ഉത്തരവാദിത്വബോധമുള്ള പ്രവർത്തനമാണ് ബി.ജെ.പി കാഴ്ചവയ്‌ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ നദ്ദ തെലങ്കാനയിൽ കെ. ചന്ദ്രശേഖര റാവുവിന്റെ കുടുംബരാഷ്‌ട്രീയ സർക്കസ് ജനങ്ങൾക്ക് മടുത്തുവെന്നും പറഞ്ഞു.

ഇന്നലെ രാവിലെ ദേശീയ ഭാരവാഹികളുടെ യോഗം ചേർന്ന് യോഗത്തിന്റെ അജൻഡകളും അവതരിപ്പിക്കുന്ന പ്രമേയങ്ങളും ചർച്ച ചെയ്‌തു. മൂന്നരയ്ക്ക് ഡൽഹിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതിന് പിന്നാലെ നിർവാഹക സമിതി യോഗത്തിന്റെ ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങി.

കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ വ്യക്തമാക്കുന്ന സാമ്പത്തിക പ്രമേയവും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിക്കുന്ന രാഷ്ട്രീയ പ്രമേയവും തെലങ്കാനയിലെ ടി.ആർ.എസ് സർക്കാരിനെതിരായ പ്രത്യേക പ്രസ്താവനയും നിർവാഹക സമിതിയോഗം പാസാക്കി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവാഹക സമിതി യോഗത്തിൽ സംസാരിക്കും. തുടർന്ന് വൈകിട്ട് ഹൈദരാബാദ് പരേഡ് ഗ്രൗണ്ടിൽ വിജയസങ്കൽപ്പ റാലിയെയും അദ്ദേഹം അഭിസംബോധന ചെയ്യും. റാലിയിൽ ലക്ഷണക്കണക്കിന് പ്രവർത്തകരെ അണിനിരത്തി പാർട്ടിയുടെ ശക്തിപ്രകടനമാക്കാനാണ് ശ്രമം.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​സ്വീ​ക​രി​ക്കാ​തെ​ ​കെ.​സി.​ആർ

ഹൈ​ദ​രാ​ബാ​ദ്:​ ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​‌​ടു​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യെ​ ​പ്രോ​ട്ടോ​ക്കോ​ൾ​ ​പ്ര​കാ​രം​ ​സ്വീ​ക​രി​ക്കാ​ൻ​ ​തെ​ല​ങ്കാ​ന​ ​മു​ഖ്യ​മ​ന്ത്രി​ ​കെ.​ ​ച​ന്ദ്ര​ശേ​ഖ​ര​ ​റാ​വു​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​പോ​യി​ല്ല.​ ​പ​ക​രം​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​പ്ര​തി​നി​ധി​യാ​യി​ ​മ​ന്ത്രി​ ​ശ്രീ​നി​വാ​സ് ​യാ​ദ​വി​നെ​ ​അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​പ്ര​ധാ​ന​മ​ന്ത്രി​ ​വ​രു​ന്ന​തി​ന് ​ര​ണ്ടു​മ​ണി​ക്കൂ​ർ​ ​മു​ൻ​പ് ​ഹൈ​ദ​രാ​ബാ​ദ് ​ബേ​ഗും​പേ​ട്ട് ​വി​മാ​ന​മി​റ​ങ്ങി​യ​ ​രാ​ഷ്‌​‌​‌​‌​ട്ര​പ​തി​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​പ്ര​തി​പ​ക്ഷ​ ​സ്ഥാ​നാ​ർ​ത്ഥി​ ​യ​ശ്വ​ന്ത് ​സി​ൻ​ഹ​യെ​ ​മു​ഖ്യ​മ​ന്ത്രി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​സ്വീ​ക​രി​ക്കു​ക​യും​ ​ചെ​യ്‌​തു.

മേ​യി​ൽ​ ​ഇ​ന്ത്യ​ൻ​ ​ബി​സി​ന​സ് ​സ്‌​കൂ​ൾ​ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ​പ്പോ​ൾ​ ​ച​ന്ദ്ര​ശേ​ഖ​ര​ ​റാ​വു​ ​ബാം​ഗ്ളൂ​രി​ലേ​ക്ക് ​പോ​യി.​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​റ​ഞ്ഞും​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​പ​രി​പാ​ടി​ ​ഒ​ഴി​വാ​ക്കി​യി​രു​ന്നു.​ ​അ​ടു​ത്ത​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ത​ന്നെ​ ​അ​ധി​കാ​ര​ത്തി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കാ​ൻ​ ​ബി.​ജെ.​പി​ ​ന​ട​ത്തു​ന്ന​ ​ശ്ര​മ​ങ്ങ​ളോ​ടു​ള്ള​ ​പ്ര​തി​ക​ര​ണ​മാ​യാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​പ​രി​പാ​ടി​ക​ൾ​ ​കെ.​സി.​ആ​ർ​ ​ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത്.

താ​ഴെ​ ​ത​ട്ടി​ൽ​ ​പ്ര​വ​ർ​ത്ത​നം​ ​വ്യാ​പി​പ്പി​ക്കാ​ൻ​ ​വാ​ട്ട്‌​സ്ഗ്രൂ​പ്പു​ക​ളു​മാ​യി​ ​ബി.​ജെ.​പി

സ്വ​ന്തം​ ​ലേ​ഖ​കൻ

ഹൈ​ദ​രാ​ബാ​ദ്:​ ​താ​ഴെ​ ​ത​ട്ടി​ൽ​ ​പ്ര​വ​ർ​ത്ത​നം​ ​ശ​ക്തി​പ്പെ​ടു​ത്താ​ൻ​ ​വാ​ട്ട്‌​സ്ആ​പ്പ് ​ഗ്രൂ​പ്പു​ക​ൾ​ ​ഉ​ണ്ടാ​ക്കാ​നും​ ​ബൂ​ത്ത് ​ത​ല​ത്തി​ൽ​ 200​ ​സ​ജീ​വ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ക​ണ്ടെ​ത്താ​നും​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​തു​ട​ങ്ങി​യ​ ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​നം.​ ​വി​വി​ധ​ ​കേ​ന്ദ്ര​പ​ദ്ധ​തി​ക​ളു​ടെ​ ​ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​ 30​ ​ല​ക്ഷം​ ​ആ​ളു​ക​ൾ​ക്കി​ട​യി​ൽ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​മെ​ന്നും​ ​രാ​ജ​സ്ഥാ​ൻ​ ​മു​ൻ​മു​ഖ്യ​മ​ന്ത്രി​യും​ ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​യ​ ​വ​സു​ന്ധ​ര​ ​രാ​ജെ​ ​സി​ന്ധ്യ​ ​പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​മാ​യി​ ​അ​ടു​ത്തി​ട​പ​ഴ​കാ​ൻ​ ​ബൂ​ത്ത് ​ത​ല​ത്തി​ൽ​ ​പ്ര​വ​ർ​ത്ത​നം​ ​ശ​ക്തി​പ്പെ​ടു​ത്തും.​ ​ഒ​രു​ ​ബൂ​ത്തി​ൽ​ 200​ ​സ​ജീ​വ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​വീ​തം​ ​ക​ണ്ടെ​ത്തും.​ 15​ ​ദി​വ​സം​ ​കൂ​ടു​മ്പോ​ൾ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​അ​വ​ലോ​ക​നം​ ​ചെ​യ്യും.​ ​സാ​ധാ​ര​ണ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഉ​ൾ​പ്പെ​ട്ട​ ​വാ​ട്ട്‌​സ്ആ​പ്പ് ​ഗ്രൂ​പ്പു​ക​ളു​ണ്ടാ​ക്കി​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​പ​ദ്ധ​തി​ക​ളും​ ​മ​റ്റും​ ​ച​ർ​ച്ച​ ​ചെ​യ്യും.​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​ 75​-ാം​ ​വാ​ർ​ഷി​ക​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​'​ഓ​രോ​ ​വീ​ട്ടി​ലും​ ​ത്രി​വ​ർ​ണ​ ​പ​താ​ക​'​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കും.​ 20​ ​കോ​ടി​ ​ജ​ന​ങ്ങ​ളെ​ ​പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ ​വി​പു​ല​പ്ര​ചാ​ര​ണ​മാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.

2018​ൽ​ ​കോ​ഴി​ക്കോ​ട്ടാ​ണ് ​ഒ​ടു​വി​ൽ​ ​ഡ​ൽ​ഹി​ക്കു​ ​പു​റ​ത്ത് ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​ചേ​ർ​ന്ന​ത്.​ 2021​ൽ​ ​ഡ​ൽ​ഹി​യി​ൽ​ ​ചേ​ർ​ന്ന​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​യോ​ഗം​ ​കൊ​വി​ഡ് ​മൂ​ലം​ ​ഓ​ൺ​ലൈ​നി​ലും​ ​നേ​രി​ട്ടു​മാ​യു​ള്ള​ ​ഹൈ​ബ്രി​ഡ് ​രൂ​പ​ത്തി​ലാ​യി​രു​ന്നു.

ബി.​ജെ.​പി​-​ടി.​ആ​ർ.​എ​സ് ​പോ​ര്
ഹോ​ർ​ഡിം​ഗി​നെ​ ​ചൊ​ല്ലി​യും

ന്യൂ​ഡ​ൽ​ഹി​:​ ​ദേ​ശീ​യ​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​യോ​ഗ​ത്തി​ന്റെ​ ​പ്ര​ചാ​ര​ണാ​ർ​ത്ഥം​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും​ ​ജെ.​പി.​ ​ന​ദ്ദ​യു​ടെ​യും​ ​ചി​ത്ര​ങ്ങ​ൾ​ ​സ​ഹി​തം​ ​സ്ഥാ​പി​ച്ച​ ​കൂ​റ്റ​ൻ​ ​ഹോ​ർ​ഡിം​ഗു​ക​ൾ​ക്ക് ​ഹൈ​ദ​രാ​ബാ​ദ് ​മു​നി​സി​പ്പ​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ 5000​ ​രൂ​പ​ ​മു​ത​ൽ​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​ ​പി​ഴ​ ​ചു​മ​ത്തി​യ​ത് ​രാ​ഷ്‌​ട്രീ​യ​പ്പോ​രി​ന് ​പു​തി​യ​ ​മാ​നം​ ​ന​ൽ​കി.​ ​ഹോ​ർ​ഡിം​ഗു​ക​ൾ​ക്ക് ​അ​നു​മ​തി​ ​തേ​ടി​യി​ല്ലെ​ന്നും​ ​പൊ​തു​സ്വ​ത്തി​ന് ​നാ​ശ​മു​ണ്ടാ​ക്കി​യെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​പി​ഴ​ ​ചു​മ​ത്തി​യ​ത്.​ ​ടി.​ആ​ർ.​എ​സ് ​സ​ർ​ക്കാ​രി​ന്റെ​ ​ദി​ന​ങ്ങ​ൾ​ ​എ​ണ്ണ​പ്പെ​ട്ടെ​ന്ന​ ​സൂ​ച​ന​യു​മാ​യി​ ​ബി.​ജെ.​പി​ ​ഒാ​ഫീ​സി​ൽ​ ​ഡി​ജി​റ്റ​ൽ​ ​ക്ളോ​ക്ക് ​സ്ഥാ​പി​ച്ച​തി​നെ​തി​രെ​യും​ ​നോ​ട്ടീ​സ് ​ന​ൽ​കി.

തെ​ല​ങ്കാ​ന​യി​ൽ​ ​കെ.​ച​ന്ദ്ര​ശേ​ഖ​ര​ ​റാ​വു​വി​ന്റെ​ ​സ​ർ​ക്കാ​ർ​ ​സ​ർ​ക്ക​സ് ​ആ​ണ് ​ന​ട​ക്കു​ന്ന​തെ​ന്ന് ​ബി.​ജെ.​പി​ ​വ​ക്താ​വും​ ​കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ​ ​സ്‌​മൃ​തി​ ​ഇ​റാ​നി​ ​പ്ര​തി​ക​രി​ച്ചു.​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​സ്വീ​ക​രി​ക്കാ​ൻ​ ​എ​ത്താ​തി​രു​ന്ന​ ​കെ.​സി.​ആ​റി​ന്റെ​ ​ന​ട​പ​ടി​യെ​യും​ ​അ​വ​ർ​ ​അ​പ​ല​പി​ച്ചു.​ ​കെ.​സി.​ആ​റി​ന് ​രാ​ഷ്‌​ട്രീ​യ,​ ​സാം​സ്കാ​രി​ക​ ​മ​ര്യാ​ദ​ക​ളും​ ​ഫെ​ഡ​റ​ൽ​ ​ച​ട്ട​ങ്ങ​ളും​ ​പാ​ലി​ക്കാ​ൻ​ ​അ​റി​യി​ല്ല.​ ​മ​റ്റി​ട​ങ്ങ​ളി​ലേ​തു​ ​പോ​ലെ​ ​സ​മീ​പ​ഭാ​വി​യി​ൽ​ ​തെ​ല​ങ്കാ​ന​യി​ലെ​ ​കു​ടും​ബാ​ധി​പ​ത്യ​ത്തെ​യും​ ​ജ​നം​ ​ത​ള്ളു​മെ​ന്നും​ ​അ​വ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JP NADDA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.