SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.54 PM IST

വ്യവസായ സൗഹൃദാന്തരീക്ഷം: ശ്രദ്ധേയ മുന്നേറ്റവുമായി കേരളം

business

തിരുവനന്തപുരം: വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്‌ടിക്കുന്നതിൽ കേരളം നടത്തിയത് ശ്രദ്ധേയ മുന്നേറ്റമെന്ന് കേന്ദ്ര വ്യവസായ മന്ത്രാലയത്തിലെ വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെ സ്റ്റേറ്റ് ബിസിനസ് റിഫോം ആക്‌ഷൻ പ്ളാൻ റിപ്പോർട്ട്.

ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് മുൻനിറുത്തിയുള്ള നിർദേശങ്ങൾ മികവോടെ നടപ്പാക്കിയ അഭിലഷണീയ വിഭാഗത്തിലാണ് കേരളം. 80 ശതമാനത്തിലേറെ നിർദേശങ്ങളും പ്രാവർത്തികമാക്കിയ സംസ്ഥാനങ്ങളുടെ വിഭാഗമാണിത്. 2016ലെ 22.8 ശതമാനത്തിൽ നിന്നാണ് കേരളത്തിന്റെ കുതിച്ചുകയറ്റം. രാജ്യത്തെ പ്രധാന വ്യവസായ നിക്ഷേപകേന്ദ്രങ്ങളിൽ ഒന്നായി കേരളം അതിവേഗം മാറുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വ്യവസായ സൗഹൃദ ഇക്കോസിസ്റ്റത്തിനായുള്ള രണ്ടാംപിണറായി സർക്കാരിന്റെ നടപടികളാണ് കേരളത്തിന് നേട്ടമായതെന്ന് സംസ്ഥാന വ്യവസായവകുപ്പ് വ്യക്തമാക്കി.

നേട്ടമായ വ്യവസായ സൗഹൃദ

ഇക്കോസിസ്റ്റം നടപടികൾ

 ₹50 കോടിക്ക് മുകളിലുള്ള സംരംഭങ്ങൾക്ക് ഒരാഴ്ചയ്ക്കകം ലൈസൻസ്.

 ₹50 കോടിക്ക് താഴെയുള്ളവയ്ക്ക് ലൈസൻസിന് മൂന്നുവർഷം സാവകാശം.

 എം.എസ്.എം.ഇ ഉൾപ്പെടെ സംരംഭങ്ങൾക്ക് സംസ്ഥാന, ജില്ലാതല പരാതിപരിഹാര സംവിധാനം.

 പരാതികൾ പരിശോധിക്കാൻ കേരള സെൻട്രലൈസ്ഡ് ഇൻസ്‌പെക്ഷൻ സിസ്റ്റം.

 സംരംഭകരുടെ പ്രശ്‌നം പരിഹരിക്കാൻ ടെക്നോളജി ക്ളിനിക്.

 ₹100 കോടിക്ക് മുകളിലുള്ള സംരംഭകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമുൾപ്പെട്ട സമിതി.

 നിക്ഷേപകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മീറ്റ് ദ മിനിസ്റ്റർ പ്രോഗ്രാം.

 സംരംഭങ്ങൾ തുടങ്ങാൻ നാലുശതമാനം പലിശയ്ക്ക് വായ്പ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDUSTRY, KERALAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.