പാലക്കാട്: എല്ലാകാലവും ഫാസിസ്റ്റുകൾ അരങ്ങുവാഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അഹല്യ കാമ്പസിൽ നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരും സി.പി.എം ക്രിമിനലുകളും അടിച്ചമർത്താൻ ശ്രമിച്ചിട്ടും അടങ്ങാത്ത സമരവീര്യവുമായി യൂത്ത് കോൺഗ്രസ് മന്നോട്ടു പോവുകയാണ്. ഇരുസർക്കാരുകൾക്കും എതിരായ പോരാട്ടങ്ങളിൽ യുവാക്കളുടെ ശബ്ദമായി യൂത്ത് കോൺഗ്രസുണ്ട്. കോൺഗ്രസ് ഒരിക്കലും തളരില്ല. സന്തുലിതമായ വികസനമാണ് നാടിനു വേണ്ടതെന്നും പാരിസ്ഥിതിക വിഷയങ്ങളിൽ യുവാക്കൾ കൂടുതൽ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, എ.ഐ.സി.സി അംഗം എം.ലിജു, മുതിർന്ന നേതാവ് വി.എസ്.വിജയരാഘവൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ഭാരവാഹികളായ ശ്രാവൺ റാവു, പുഷ്പലത, വിദ്യ ബാലകൃഷ്ണൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, രക്തസാക്ഷി ശരത് ലാലിന്റെ പിതാവ് പി.കെ.സത്യനാരായണൻ എന്നിവർ പങ്കെടുത്തു. വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു. ക്യാമ്പ് ഇന്ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |