ആംസ്റ്റർഡാം: വനിതാ ഹോക്കി ലോകകപ്പിൽ പൂൾ ബിയിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം. 16 ടീമുകളെ പ്രാഥമിക ഘട്ടത്തിൽ നാല് ഗ്രൂപ്പുകളാക്കി തിരിച്ചിരിക്കുകയാണ്. പൂൾ ബിയിൽ ഇംഗ്ലണ്ടിനെക്കൂടാതെ ന്യൂസിലൻഡഡ്, ചൈന എന്നീ ടീമുകളെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. ചൈനയ്ക്കെതിരെ നാളെയും ന്യൂസിലൻഡിനെതിരെ ഏഴാം തീയതിയുമാണ് ഇന്ത്യയുടെ മത്സരങ്ങൾ. 1974 വനിതാ ലോകകപ്പിന്റെ ഉദ്ഘാടന സീസണിൽ നാലാം സ്ഥാനത്ത് എത്തിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം.