വിംബിൾഡൺ: തുടർച്ചയായ 37 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുകയായിരുന്ന ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ഇഗ സ്വിയാറ്റെക്കിന്റെ വിജയക്കുതിപ്പിന് അലീസെ കോർനറ്റ് ഫുൾസ്റ്റോപ്പിട്ടു. വിംബിഡൺ ഗ്രാൻസ്ലാമിന്റെ വനിതാ സിംഗിൾസ് മൂന്നാം റൗണ്ടിൽ നേരിട്ടുള്ള സെറ്റുകളിലാണ് അലീസെ ലോക ഒന്നാം നമ്പർ താരം കൂടിയായ ഇഗയെ വീഴ്ത്തിയത്. സ്കോർ: 6-4, 6-2.
ഫ്രഞ്ച് ഓപ്പൺ റണ്ണറപ്പ് കോക്കോ ഗൗഫും മൂന്നാം റൗണ്ടിൽ പുറത്തായി.നാട്ടുകാരി അനിസിമോവയാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ യു.എസ് യുവ സെൻസേഷൻ കോക്കോയെ തറപറ്റിച്ചത്. സ്കോർ: 6-7,6-2,6-1.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |