SignIn
Kerala Kaumudi Online
Friday, 19 April 2024 6.20 PM IST

മേയർ ചെക്കന് ചീങ്കണ്ണിപ്പെണ്ണ്; നെറ്റിയിൽ ഉമ്മവച്ചും നൃത്തം ചെയ്തും ആഘോഷം

victor

മെക്‌സികോ സിറ്റി: മെക്‌സിക്കോയിലെ ഒരു ഗ്രാമത്തിലെ മേയറുടെ വിവാഹദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ സംസാരവിഷയം. വെള്ളവസ്ത്രത്തിൽ അണിഞ്ഞൊരുങ്ങിയെത്തിയ വധുവിനെ കണ്ട് ഏവരും ഞെട്ടി. മെക്‌സിക്കൻ ഗ്രാമമായ ഓക്‌സാക്കയിലെ മേയറായ വിക്ടർ ഹ്യൂഗോ സോസ വിവാഹം ചെയ്തത് ഒരു ചീങ്കണ്ണിയെയാണ്.

ഏഴുവയസുകാരിയായ ചീങ്കണ്ണിയെ ഗ്രാമത്തിലെ ആചാരത്തിന്റെ ഭാഗമായാണ് മേയർ വിവാഹം ചെയ്തത്. വായ് മൂടിക്കെട്ടിയിരുന്ന ചീങ്കണ്ണിയെ വിവാഹത്തിന് പിന്നാലെ മേയർ ഉമ്മ വയ്ക്കുകയും ചെയ്തു. ഭൂമീദേവിയുടെ പ്രതീകമായാണ് ചീങ്കണ്ണിയെ കാണുന്നത്. ദൈവവുമായി ചേരുന്നു എന്ന സങ്കൽപ്പപ്രകാരമാണ് വിവാഹം. ഉത്സപ്രതീതിയിൽ വലിയ രീതിയിലെ ആഘോഷങ്ങൾ നടത്തിയും നിരവധി അതിഥികളെ ക്ഷണിച്ചുമാണ് വിവാഹം നടത്തുക. മേയർ ചീങ്കണ്ണിയെ കൈയിൽവച്ച് നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോ ഇതുവരെ രണ്ട് ലക്ഷത്തോളം പേരാണ് കണ്ടത്.

ചീങ്കണ്ണിയ്ക്ക് വിവാഹപ്രായം ആയോ, ആധുനിക ലോകത്തിന് അപമാനം തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പലരും തങ്ങളുടെ അമ്പരപ്പ് മീമുകളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VICTOR HUGO SOSA, MEXICO, MAYOR, ALLIGATOR, MARRIAGE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.