ന്യൂഡൽഹി: ഇന്ത്യയിൽ ആശങ്കപടർത്തി കൊവിഡ് വീണ്ടും അതിരൂക്ഷമാകുന്നു. 16,103 പുതിയ കേസുകളാണ് രാജ്യത്ത് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 4,34,86, 326 ആയി ഉയർന്നു.
ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് സജീവ കൊവിഡ് കേസുകളുടെ കണക്ക് ഒരു ലക്ഷം കടന്നിരിക്കുകയാണ്. 1,11,711 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 31 കൊവിഡ് മരണങ്ങൾക്കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണങ്ങൾ 5,24,199 ആയി. മരണനിരക്ക് 1.21 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.27 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.81 ശതമാനവുമാണ്.
4,28,65,519 പേർ രോഗമുക്തി നേടി. 98.54 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം, 197.95 കോടി കൊവിഡ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |