SignIn
Kerala Kaumudi Online
Thursday, 25 April 2024 5.44 AM IST

ബംഗ്ലാദേശിനെ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്, ബംഗാളിയൊക്കെ പഠിച്ച് പത്തു കൊല്ലം കഴിയുമ്പോൾ അവിടെ വല്ല തൊഴിലും നോക്കാമെന്ന് മുരളി തുമ്മാരുകുടി

bangladesh-

സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശ് സമാനതകളില്ലാത്ത ഉയരത്തിലേക്കാണ് മുന്നേറുന്നത്. ലോകബാങ്കിന്റെ വിവിധ പഠനങ്ങളിൽ ബംഗ്ലാദേശിന്റെ മുന്നേറ്റം പ്രവചിക്കുന്നുണ്ട്. സാമ്പത്തിക സാമൂഹ്യ രംഗങ്ങളിൽ വലിയ മാറ്റമാണ് അവിടെ നടക്കുന്നതെന്ന് മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ വിവരിക്കുന്നു. പത്ത് വർഷത്തിനകം ഒരു മിഡിൽ ഇൻകം കൺട്രി ആകാനാണ് അവർ ഇപ്പോൾ പ്ലാൻ ചെയ്യുന്നതെന്നും നമ്മൾ മാറിയില്ലെങ്കിൽ ബംഗാളി ഭാഷ പഠിച്ച് പത്തു കൊല്ലം കഴിയുമ്പോൾ ബംഗ്ലാദേശിൽ വല്ല തൊഴിലും കിട്ടമോ എന്നു നോക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബംഗ്ലാദേശിൽ നിന്നും പഠിക്കുമ്പോൾ

കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവും രീതികളും ഒക്കെ തൊള്ളായിരത്തി തൊണ്ണറു മുതൽ രണ്ടായിരത്തി പത്തു വരെയുള്ള ബംഗ്ലാദേശിലെ രാഷ്ട്രീയത്തെ ഓർമ്മിപ്പിക്കുന്നു. മാറി വരുന്ന ഭരണങ്ങൾ, തെരുവിലിറങ്ങുന്ന സമരം, അതുണ്ടാക്കുന്ന ഭരണ സ്ഥംഭനം, അക്രമങ്ങൾ, പൊതു രാഷ്ട്രീയ പാർട്ടികൾ പരസ്പരം കടിച്ചു കീറുകയും ചെളിവാരി എറിയുകയും ഒക്കെ ചെയ്യുമ്പോൾ അത് വർഗ്ഗീയ ശക്തികൾക്ക് വളർച്ചക്ക് നൽകുന്ന അവസരം, ഇതെല്ലാം കാരണം നാട്ടിൽ അവസരങ്ങളില്ലാതെ മറുനാടുകളിലേക്ക് യുവാക്കളുടെ ഒഴിഞ്ഞുപോക്ക് എന്നിങ്ങനെ മീനിനും ചോറിനും വെള്ളപ്പൊക്കത്തിനും അപ്പുറം കേരളവും ബംഗ്ലാദേശുമായി താരതമ്യം പലതുണ്ട്.

പക്ഷെ ഭാഗ്യവശാൽ കഴിഞ്ഞ പത്തു വർഷമായി ബംഗ്ലാദേശിന്റെ തലവര മാറി. സാമ്പത്തിക സാമൂഹ്യ രംഗങ്ങളിൽ വലിയ മുന്നേറ്റമാണ് അവിടെ നടക്കുന്നത്. പത്ത് വർഷത്തിനകം ഒരു മിഡിൽ ഇൻകം കൺട്രി ആകാനാണ് അവർ ഇപ്പോൾ പ്ലാൻ ചെയ്യുന്നത്. അവിടുത്തെ പ്രശ്നങ്ങൾ തീർന്നു എന്നല്ല പക്ഷെ മലേഷ്യയും ഇന്തോനേഷ്യയും പോലുള്ള ഒരു സമ്പദ് വുവസ്ഥയാവുന്നത് യാഥാർത്ഥ്യ ബോധത്തോടെ സ്വപ്നം കാണാവുന്ന സ്ഥിതിയായി. ഈ മാറ്റത്തിൽ സ്ത്രീകളുടെ പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

ബംഗ്ലാദേശിനെ നമ്മൾ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. ഭരണസ്ഥിരത എങ്ങനെ വളർച്ചയാക്കി മാറ്റാം എന്നുള്ള നല്ല പാഠങ്ങൾ പഠിക്കാം, മുന്നേറാൻ ശ്രമിക്കാം. പറ്റിയില്ലെങ്കിൽ ബംഗാളി ഒക്കെ പഠിച്ച് പത്തു കൊല്ലം കഴിയുമ്പോൾ അവിടെ വല്ല തൊഴിലും കിട്ടുമോ എന്നു നോക്കാം.

മുരളി തുമ്മാരുകുടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, BANGLADESH, MURALI THUMARUKUDI, BANGALI
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.