കോഴിക്കോട്: ഏറ്റവും മികച്ച ജോലിസ്ഥലത്തിനുള്ള ടീം മാർക്സ്മെൻ ഗ്രൂപ്പിന്റെ 'മോസ്റ്റ് പ്രിഫേഡ് വർക്ക് പ്ലേസ് 2022-23" പുരസ്കാരം സ്വന്തമാക്കി മലബാർ ഗ്രൂപ്പ്. മുംബയിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരങ്ങളായ സീനത്ത് അമൻ, വിവേക് ഒബ്റോയ് എന്നിവരിൽ നിന്ന് മലബാർ ഗ്രൂപ്പ് ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫീസർ ജേക്കബ് ജേക്കബ് പുരസ്കാരം ഏറ്റുവാങ്ങി.
ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉൾപ്പെടെ നിരവധി ബിസിനസ് സംരംഭങ്ങൾക്കാണ് മലബാർ ഗ്രൂപ്പ് നേതൃത്വം നൽകുന്നത്. 10 രാജ്യങ്ങളിൽ സാന്നിദ്ധ്യമുള്ള മലബാർ ഗ്രൂപ്പിൽ 14,000ലേറെ ജീവനക്കാരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |