കൊച്ചി: ലിസി ആശുപത്രിയിലെ നാലാമത്തെ കാത്ത് ലാബ് ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ആന്റണി കരിയിൽ ആശീർവാദം നിർവഹിച്ചു. ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു, ഡോ. ലിജേഷ് കുമാർ, ജോയിന്റ് ഡയറക്ടർ ഫാ. റോജൻ നങ്ങേലിമാലിൽ, ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോർജ് തേലക്കാട്ട്. ഫാ. ജോസഫ് മാക്കോതക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു. ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിലാണ് കാത്ത് ലാബ് പ്രവർത്തിക്കുക. ഫിലിപ്പ്സിന്റെ നൂതനമായ ബൈപ്ലെയിൻ കാത്ത് ലാബാണ് സജ്ജമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |