SignIn
Kerala Kaumudi Online
Saturday, 20 April 2024 2.17 AM IST

രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് ആക്രമണം,​ എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു,​ അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല

kk

വയനാട് : രാഹുൽ ഗാന്ധിയുടെ വയനാട് എം.പി ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ കർശന നടപടിയുമായി നേതൃത്വം. എസ്.എഫ്.ഐയുടെ വയനാട് ജില്ലാകമ്മിറ്റി പിരിച്ചുവിട്ട്. അഡ്‌ഹോക് കമ്മിറ്റിക്ക് പകരം ചുമതല നൽകി. . ഏഴ് പേരടങ്ങിയ അഡ്‌ഹോക് കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

കേസിൽ എസ്.എഫ്.ഐ ജില്ലാസെക്രട്ടറിയും പ്രസിഡന്റുമടക്കം 29 പേർ അറസ്റ്റിലായിരുന്നു. ഓഫീസ് ആക്രമണം ദേശീയതലത്തിൽ വരെ വിവാദമായ സാഹചര്യത്തിൽ കർശന നടപടി വേണമെന്ന് സി.പി.എം നേതൃത്വം എസ്.എഫ്.ഐയോട് ആവശ്യപ്പെട്ടിരുന്നു.

ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടൽ നടത്തുന്നില്ലെന്നാരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചാണ് അക്രമത്തിൽ കലാശിച്ചത്. ഓഫീസിൽ പിൻവാതിലിലൂടെ തള്ളിക്കയറിയ പ്രവർത്തകർ സാധനങ്ങൾ അടിച്ചുതകർത്തു. രാഹുൽ ഗാന്ധിയുടെ കസേരയിൽ വാഴ പ്രതിഷ്ഠിച്ചു. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി ഓഫീസ് സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SFI, RAHUL GANDHI, WAYANAD MP, WAYANAD MP OFFICE, CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.