SignIn
Kerala Kaumudi Online
Friday, 19 April 2024 6.20 PM IST

അന്താരാഷ്ട്ര കമ്പനിയായ ഓലയ്ക്ക് സാധിക്കാത്ത ടെക്നോളജി ഇന്ത്യയിലെ സ്റ്റാർട്ടപ്പ് കമ്പനി വികസിപ്പിച്ചു, ഇവരുടെ ഇലക്ട്രിക്ക് ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിക്കില്ല

f77

ബാംഗ്ളൂർ: കൊവിഡ് പടർന്നുപിടിക്കുന്നതിന് തൊട്ടുമുമ്പായിട്ടായിരുന്നു ബാംഗ്ളൂർ കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച അൾട്രാവയലറ്റ് തങ്ങളുടെ ഇലക്ട്രിക്ക് ബൈക്കുകൾ വിപണിയിൽ എത്തിക്കുന്ന വിവരം പുറത്തുവിടുന്നത്. വമ്പൻ പ്രചാരണം എല്ലാം അഴിച്ചുവിട്ടെങ്കിലും കൊവിഡ് പിടിമുറുക്കിയതോടെ അൾട്രാവയലറ്റിനെ കുറിച്ചും അവരുടെ എഫ് 77 എന്ന ഇലക്ട്രിക്ക് സ്പോർട്സ് ബൈക്കിനെയും കുറിച്ച് കൂടുതൽ ഒന്നും കേൾക്കാതെയായി. എന്നാൽ ഈ രണ്ട് വർഷം തങ്ങൾ വെറുതേ ഇരിക്കുകയായിരുന്നില്ലെന്നും മറിച്ച് എഫ് 77 എന്ന തങ്ങളുടെ ബൈക്ക് എങ്ങനെ കൂടുതൽ മികവുറ്റതാക്കാം എന്ന പരീക്ഷണത്തിലായിരുന്നെന്നും അൾട്രാവയലറ്റിന്റെ സഹസ്ഥാപകൻ നാരായൺ സുബ്രഹ്മണ്യൻ പറഞ്ഞു.

പ്രധാനമായും വാഹനത്തിന്റെ ബാറ്ററിയുടെ നിലവാരവും വാഹനത്തിന്റെ റെയ്ഞ്ചും ഉയർത്താനായിരുന്നു തങ്ങളുടെ ശ്രമമെന്നും അത് വിജയകരമായി നിർവഹിക്കാൻ സാധിച്ചെന്നും നാരായൺ പറഞ്ഞു. 2019ൽ ബൈക്കിന്റെ ലോഞ്ച് നടത്തുമ്പോൾ 140 മുതൽ 160 വരെയയായിരുന്നു റേഞ്ച് വാഗ്ദാനം ചെയ്തിരുന്നതെങ്കിൽ പുതിയ ബാറ്ററിയിൽ ഒറ്റചാർജിൽ ഇരുനൂറ് കിലോമീറ്റർ വരെ റെയ്ഞ്ച് ലഭിക്കുമെന്ന് നാരായൺ അവകാശപ്പെട്ടു.

ഈ കാലഘട്ടത്തിൽ ഇലക്ട്രിക്ക് ബൈക്കുകളുടെ വളർച്ച തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നെന്നും ഇലക്ട്രിക്ക് വാഹനങ്ങൾ നേരിടുന്ന എറ്റവും വലിയ പ്രതിസന്ധി ബാറ്ററി പൊട്ടിത്തെറിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതുമായിരുന്നെന്ന് നാരായൺ പറഞ്ഞു. ബാറ്ററി പൊട്ടിത്തെറിക്കുന്നതിന് ഒരു പരിഹാരവും അൾട്രാവയലറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇവർ വികസിപ്പിച്ചെടുത്ത പുതിയ ബാറ്ററിയിലെ ഒരു സെല്ലിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ അമിതമായി ചൂടാകുകയോ ചെയ്താൻ ആ സെല്ലിന്റെ പ്രവർത്തനം അപ്പോൾ തന്നെ നിർത്തുകയും മറ്റ് സെല്ലുകളിലേക്ക് പകരുന്നത് തടയുകയും ചെയ്യും. ഇതുവഴി ബാറ്ററി പൊട്ടിത്തെറിക്കുന്നതും വാഹനം കത്തുന്നതുമായ സംഭവങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും നാരായൺ പറഞ്ഞു.

വിപണിയിൽ കെടിഎം ഡ്യൂക്കിന്റെ സ്ഥാനം പിടിച്ചടക്കാമെന്ന വിശ്വാസത്തിലാണ് അൾട്രാവയലറ്റ് എഫ് 77 എത്തുന്നത്. ഒരു തികഞ്ഞ സ്പോർട്സ് ബൈക്കിന്റെ എല്ലാ ഗുണങ്ങളുമുള്ള എഫ് 77 ഓടിച്ചാൽ ഒരു ഇലക്ട്രിക്ക് ബൈക്ക് ആണെന്ന് തോന്നുകപോലുമില്ല. 2250 ആർപിഎമ്മിൽ 33 ബിഎച്ച്പി പവറും 90 എൻ എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ബി എൽ ഡി സി മോട്ടോർ ആണ് എഫ് 77ന്റെ കരുത്ത്. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗമെത്താൻ വെറും 2.8 സെക്കൻഡ് ആണ് ഇവന് വേണ്ടിവരിക. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 7.5 സെക്കൻഡും. ഉയർന്ന സ്പീഡ് 147 കിലോമീറ്ററാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, ULTRAVIOLET, F77, BENGALURU, INDIA, ELECTRIC BIKE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.