അമ്പലപ്പുഴ: പൊതിച്ചോറുകൾ നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. 1977 കാലയളവിൽ കാക്കാഴം സ്കൂളിൽ പഠിച്ച വിദ്യാർത്ഥികളാണ് വിശക്കുന്ന വയറിന് ഒരു പിടി അന്നം എന്ന ലക്ഷ്യത്തോടെ അമ്പലപ്പുഴ കച്ചേരി മുക്കിൽ അക്കോക്ക് സംഘടന സ്ഥാപിച്ച വിശപ്പ് രഹിത ഭക്ഷണ അലമാരയുടെ 297-ാം ദിവസത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തത്. ഷാജി , ഹരികുമാർ , ഗോപൻ , സുഭദ്ര , ശ്രീലത,സജിത, വിപിൻ എന്നിവർ നേതൃത്വം നൽകി. അക്കോക്ക് സെക്രട്ടറി രാജേഷ്സഹദേവൻ, മണിക്കുട്ടൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |