SignIn
Kerala Kaumudi Online
Tuesday, 16 August 2022 6.03 PM IST

മൂന്ന് അത്‌ലറ്റുകൾക്ക് ഇന്ന് സ്പെഷ്യൽ സെലക്ഷൻ ട്രയൽസ്ക്ക്

athletics

തിരുവനന്തപുരം : ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടാതെ പോയ ലോംഗ്ജമ്പ് താരം ജെസ്വിൻ ആൽഡ്രിൻ, 400 മീറ്റർ താരം ആരോക്യ രാജീവ്, ടീമിലുള്ള 400 മീറ്റർ വനിതാ താരം ഐശ്വര്യ മിശ്ര എന്നിവർക്കായി ഇന്ന് തിരുവനന്തപുരത്ത് അത്‌ലറ്റിക് ഫെ‍ഡറേഷൻ ഒഫ് ഇന്ത്യ പ്രത്യേക സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കും.വൈകിട്ട് നാലിന് കാര്യവട്ടം എൽ.എൻ.സി.പി.ഇയിലാണ് ട്രയൽസ്.

ഏപ്രിലിൽ ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്ക് കടന്നെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ മോശം പ്രകടനം കാഴ്ചവച്ചതിനാലാണ് ജെസ്വിനെ ലോക ചാമ്പ്യൻഷിപ്പിനുള്ള ടീമിലേക്കു പരിഗണിക്കാതിരുന്നത്. ഇപ്പോൾ ടീമിലുള്ള അമോജ് ജേക്കബ് ഫിറ്റ്നസ് തെളിയിച്ചില്ലെങ്കിൽ പകരക്കാരനായി നിയോഗിക്കാനാണ് ആരോക്യ രാജീവിന് ട്രയൽസ് നടത്തുന്നത്. ലോക ചാമ്പ്യൻഷിപ്പ് യോഗ്യതാ മാർക്ക് കടന്നശേഷം കുറച്ചുനാളായി ഉത്തേജകപരിശോധനയ്ക്ക് ഹാജരാകാതിരുന്ന ഐശ്വര്യ മിശ്രയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടങ്കിലും സെലക്ഷൻ ട്രയൽസിൽ മികവ് കാട്ടിയാലേ സ്ഥിരപ്പെടുത്തുകയുള്ളൂ.

ഈ മാസം 15മുതൽ 24വരെ അമേരിക്കയിലെ ഒറിഗോണിലാണ് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, ATHLETICS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.