കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ ഏഴു ദിവസത്തെ തെളിവെടുപ്പും ചോദ്യം ചെയ്യലും കഴിഞ്ഞപ്പോൾ 'സത്യം ജയിക്കു'മെന്ന് വിജയ് ബാബു. ഇന്നലെ വൈകിട്ട് ഫേസ്ബുക്കിലൂടെയാണ് സന്ദേശം. കഴിഞ്ഞ 70 ദിവസം ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി. പ്രതികരണത്തിന് നിയമപരമായ നിയന്ത്രണങ്ങൾ ഉണ്ട്. എന്റെ സിനിമകൾ നിങ്ങളോട് സംവദിക്കും. എന്റെ സിനിമകളെക്കുറിച്ച് ഞാനും സംസാരിക്കും - വിജയ് ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |