പെരിന്തൽമണ്ണ: മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് 2022-23 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ''ഞങ്ങളും കൃഷിയിലേക്ക്'' പദ്ധതിയുടെ ഉപ പദ്ധതിയായി നടപ്പിലാക്കുന്ന 'ഓണത്തിന് ഒരു വട്ടി പൂവ് ' പദ്ധതിക്ക് മക്കരപ്പറമ്പിൽ തുടക്കമായി.
ഓണവിപണിയെ ലക്ഷ്യം വച്ചുള്ള ചെണ്ടുമല്ലിക കൃഷിയിൽ പഞ്ചായത്തിലെ ആറ് പ്രദേശങ്ങളിലായി കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ 6,000 മല്ലിക തൈകൾ കൃഷി ചെയ്യാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നടീൽ ഉദ്ഘാടനം എട്ടാം വാർഡിൽ വാർഡ് മെമ്പർ സുന്ദരൻ പറമ്പാടത്തിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റാബി കാവുങ്ങൽ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാബിയ അറക്കൽ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹബീബുള്ള പട്ടാക്കൽ, കൃഷി ഓഫീസർ അഞ്ജലി, വാർഡ് മെമ്പർമാരായ ഗഫൂർ ചോലക്കൽ, റുമൈസ, സാബിറ കുഴിയേങ്ങൾ, ലാന്റ് ഓർണർ ഡോ.നബീൽ പിലാപറമ്പിൽ, കൃഷി അസിസ്റ്റന്റ് ഓഫീസർ സമദ്, കുടുംബശ്രീ അംഗങ്ങളായ ശ്രീജ, സുനീറ, ഫാരിജ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |