ചീമേനി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചീമേനി യൂണിറ്റ് വനിതാവിംഗ് വാർഷിക ജനറൽബോഡിയും 2022-24 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. ചീമേനി വ്യാപാരഭവനിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് ഉഷാകുമാരിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ഷേർലി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രേഖാ മോഹൻദാസ് മുഖ്യാതിഥിയായി. സമിതി യൂണിറ്റ് പ്രസിഡണ്ട് പി.കെ അബ്ദുൾ ഖാദർ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ദീപ ജയരാജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ചന്ദ്രിക വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. എൻ. കുഞ്ഞിരാമൻ, എൻ.എസ് സൈമൺ, പി.വി സുധാകരൻ, കെ. രാമകൃഷ്ണൻ, രാഘവൻ തെക്കടവൻ, ആർ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. യുവ മാന്ത്രികൻ സത്യകുമാർ പാടിച്ചാലിന്റെ മാജിക്കുമുണ്ടായി. ഭാരവാഹികൾ: പി. പ്രിയ (പ്രസിഡന്റ്), ദീപ ജയരാജ് (സെക്രട്ടറി), സി.ചന്ദ്രിക (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |