SignIn
Kerala Kaumudi Online
Friday, 29 March 2024 4.33 PM IST

അടൂർ ആട്ടവിളക്ക് തെളിച്ചു 'ശകുന്തള" കഥകളിയായി അരങ്ങിലെത്തി

തിരുവനന്തപുരം: കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിനെ ആസ്പദമാക്കി കേരള ചീഫ് സെക്രട്ടറി വി.പി. ജോയി എഴുതിയ 'ശകുന്തള' എന്ന കവിതയുടെ കഥകളി ആവിഷ്‌കാരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.പി. ജോയി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സെക്രട്ടറി പി.എസ്. പ്രിയദർശൻ, നോളേജ് ഇക്കോണമി മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല, ഡോ. പി. വേണുഗോപാലൻ, നിറമൺകര എൻ.എസ്.എസ് കോളേജിലെ മലയാളം അദ്ധ്യാപിക ലക്ഷ്മിദാസ്, കവി വി. മധുസൂദനൻ നായർ, ആനി ജോൺസൺ, നീന ശബരീഷ് തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത കഥകളി കലാകാരൻ കുടമാളൂർ കരുണാകരൻ നായർ കുടുംബാംഗങ്ങളായ മുരളി കൃഷ്ണൻ ദുഷ്യന്തനായും

സുഭദ്ര നായർ ശകുന്തളയായും രാജലക്ഷ്മി ഗൗതമിയായും വേഷമിട്ട് അരങ്ങിലെത്തി.

 അരങ്ങിൽ അടൂരിന്റെ പിറന്നാളാഘോഷവും

ഇന്നലെ 81-ാം പിറന്നാളാഘോഷിച്ച അടൂർ ഗോപാലകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയ് അടൂരിനെ പൊന്നാടയണിയിച്ചു. മധുരവും നൽകി. ചടങ്ങിനെത്തിയ എല്ലാവർക്കും മധുരം നൽകിയാണ് വൈലോപ്പിള്ളി സംസ്കൃതി ഭവൻ മലയാളത്തിന്റെ കലാകാരന് ആദരം അർപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.