പുനലൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ഏക ദിന ശിൽപ്പ ശാല നടക്കും. എളുപ്പത്തിൽ ഇംഗ്ലീഷ് സംസാരിക്കാം എന്ന വിഷയത്തിലാണ് ശിൽപ്പ ശാല സംഘടിപ്പിച്ചിട്ടുള്ളത്. സ്കൂൾ പ്രഥമാദ്ധ്യാപകൻ ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് നെടുങ്കയം നാസർ അദ്ധ്യക്ഷനാകും. അദ്ധ്യാപിക ജ്യോതി എം.ജോൺ, സ്കൂൾ കൗൺസിലർ ബി.ചന്ദ്രിക, എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ തുടങ്ങിയവർ സംസാരിക്കും. ഇംഗ്ലീഷ് പരിശീലനത്തിന് പുറമെ മോട്ടിവേഷൻ ക്ലാസ്, നൈപുണ്യ വികസനം, പബ്ലിക് സ്പീക്കിംഗ് ,പ്രസന്റേഷൻ സ്കീൽ, വ്യക്തിത്വ വികസന പരിപാടിയും നടക്കുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |