തൃശൂർ: ഗസൽ ചക്രവർത്തി ഉമ്പായിക്ക് സമർപ്പണമായി, വേർപാടിന്റെ നാലാം വാർഷികത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള മ്യൂസിക്കൽ ഡോക്യുമെന്ററിയുടെ ഭാഗമായി പ്രണയ ഗാനം 'സിതയേ സുതനുവേ' ഒരുക്കി. യൂസഫലി കേച്ചേരി രചിച്ച്, 2002ൽ ജൂബിലി ഓഡിയോസ് പുറത്തിറക്കിയ ഉമ്പായിയുടെ 'ഗസൽമാല' എന്ന ആൽബത്തിലെ 'സുനയനേ സുമുഖീ' എന്ന ഗസലിന് സമാനമായാണ് സംവിധായകൻ സതീഷ് കളത്തിലാണ് ഗസൽ രചിച്ചത്.
ഉമ്പായിയെ കുറിച്ചുള്ള അഡ്വ.പി.കെ.സജീവിന്റെ സംഗീതത്തിൽ ശിവദേവ് ഉണ്ണികുമാറാണ് ആലാപനം. പത്ത് ഗസലുകൾ കൂടി സതീഷ് എഴുതിയിട്ടുണ്ട്. 'സിതയേ സുതനുവേ' എന്ന ഗാനം ഡോക്യുമെന്ററിയുടെ ടൈറ്റിൽ സോംഗാണ്. ഉമ്പായിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തികളിലൂടെയും സന്ദർഭങ്ങളിലൂടെയും കേരളത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെയും ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം രണ്ട് മണിക്കൂറാണ്. ഇന്ത്യയിലെ പ്രശസ്ത സിത്താർ വിദ്വാനും സംഗീതജ്ഞനുമായ ഉസ്താദ് റഫീഖ് ഖാൻ, 'കടത്തുതോണിയിലെ പ്രണയദ്വീപ്' എന്ന ഗസലിന് സംഗീതം ചെയ്യാമെന്നേറ്റിട്ടുണ്ട്. ഓൾ ഇന്ത്യ റേഡിയോ മംഗലാപുരം നിലയത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ബി.അശോക് കുമാറാണ് ആലാപനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |