തിരുവന്തപുരം: നെയ്യാർഡാം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ കള്ളിക്കാട് ഹെലൻ ഹോസ്പിറ്റൽ എം.ഡി ജ്യോതിഷ്സുബാഷ് വിദ്യാർത്ഥി പ്രതിനിധിക്ക് പത്രം നൽകി നിർവഹിക്കും.
കള്ളിക്കാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീകുമാർ, മെമ്പർ ബിന്ദു, മുൻ മെമ്പർ ശശീന്ദ്രൻ, പി.ടി.എ പ്രസിഡന്റ് വിനോദ്, പ്രിൻസിപ്പൽ വിനിജ, ഹെഡ്മിസ്ട്രസ് ശ്രീലത, കേരളകൗമുദി സർക്കുലേഷൻ മാനേജർ അജു നാരായണൻ, അസി.മാനേജർ എസ്. പ്രസന്നകുമാർ, കേരളകൗമുദി എക്സിക്യുട്ടീവുമാരായ റാഫി, മനു, മധു എന്നിവർ പങ്കെടുക്കും. കാട്ടാക്കട മാതാ കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജി എം.ഡി ജിജി സുബാഷാണ് സ്കൂളിലേക്ക് ആവശ്യമായ പത്രം സ്പോൺസർ ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |