തിരുവനന്തപുരം : ഡോക്ടർമാർ നേരിടുന്ന പ്രശ്നങ്ങൾക്ക് അനുഭാവപൂർണമായ നടപടി അനിവാര്യമാണെന്നും അവരുടെ സേവനം നാടിന് വേണ്ടിയുള്ളതാണെന്ന ഓർമ്മ സമൂഹത്തിന് വേണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരുവനന്തപുരം ആനയറയിൽ ഐ.എം.എ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് സാമുവൽ കോശി, ജനറൽ സെക്രട്ടറി ജോസഫ് ബെനവൻ, മുൻ ദേശീയ അദ്ധ്യക്ഷൻ ഡോ.മാർത്താണ്ഡപിള്ള, ഭാരവാഹികളായ ഡോ.സി.വി.പ്രശാന്ത്,ഡോ.സിബി കുര്യൻ ഫിലിപ്പ്,ഡോ.ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഡോക്ടർമാർ രചിച്ച പുസ്തകങ്ങളുടെ പ്രദർശനവും ആദ്യവില്പനയും സാഹിത്യകാരൻ ജോർജ് ഓണക്കൂർ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |