SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.47 AM IST

ലൈഫ് ഇൻഷ്വറൻസ് ഏജന്റ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ സംസ്ഥാന സമ്മേളനം

1
ടി.പി. കേരളീയൻ

തിരുവനന്തപുരം: എൽ.ഐ.സി ഏജന്റുമാരുടെ ദേശീയ സംഘടനയായ ലൈഫ് ഇൻഷ്വറൻസ് ഏജന്റസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ (ലിയാഫി)​ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ലിയാഫിയുടെ അഖിലേന്ത്യാ സെക്രട്ടറി ജനറൽ ഗജപതി റാവു, സൗത്ത് സോൺ സെക്രട്ടറി ചക്രവർത്തി രാജു, ട്രഷറർ പളനി, ടി.പി. കേരളീയൻ, വി. അജയകുമാർ, പി. ബൈജു, പി.കെ. രാജീവൻ, ആർ. സന്തോഷ്, പി.കെ. അജയകുമാർ,​ വി. രേണുക, മോഹനകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. 60 വയസ് കഴിഞ്ഞ എൽ.ഐ.സി ഏജന്റുമാർക്ക് പെൻഷൻ അനുവദിക്കുക, ഐ.ആർ.ഡി.എ നിർദ്ദേശിച്ച കമ്മിഷൻ അനുവദിക്കുക, ഏജന്റ്സ് വെൽഫെയർ ഫണ്ട് അനുവദിക്കുക, ഗ്രൂപ്പ് ഇൻഷ്വറൻസ് പ്രായപരിധി 75 ആയി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാൻ സമ്മേളനം എൽ.ഐ.സി മാനേജ്മെന്റിനോട് പ്രമേയത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹികളായി ടി.പി. കേരളീയൻ (പ്രസിഡന്റ്), പി. ബൈജു,​ ആർ. സന്തോഷ് (വൈസ് പ്രസിഡന്റുമാർ)​,​വി. അജയകുമാർ (ജനറൽ സെക്രട്ടറി)​,​ പി.കെ. രാജീവൻ (ഓർഗനൈസിംഗ് സെക്രട്ടറി)​, ടി.എസ്. അനിൽ,​ കെ. ഗോവിന്ദൻ (ജോയിന്റ് സെക്രട്ടറിമാർ)​,​​ വി. രേണുക (ട്രഷറർ)​ എന്നിവർ ഉൾപ്പെടെ മുപ്പതംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.