SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.10 AM IST

എ കെ ജി സെന്ററിൽ ആക്രമണം നടന്ന സ്ഥലം സന്ദർശിച്ച് എസ്‌ഡിപിഐ നേതാക്കൾ

sdpi

തിരുവനന്തപുരം: എ കെ ജി സെന്ററിന് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ച് എസ്‌ഡിപിഐ നേതാക്കൾ എ കെ ജി സെന്റർ സന്ദർശിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷബീർ ആസാദ്, വൈസ് പ്രസിഡന്റ് ജലീൽ കരമന എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. എ കെ ജി സെന്ററിനുള്ളിൽ കയറി ഇവർ സിപിഎം നേതാക്കളോടും സംസാരിക്കാൻ ശ്രമിച്ചെങ്കിലും നേതാക്കൾ വിസമ്മതിക്കുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ ഇരുചക്ര വാഹനത്തിലെത്തിയ ഒരാൾ സ്ഫോടകവസ്തു എറിഞ്ഞത്. പ്രതിയെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സംഭവം നടക്കുന്നതിന് പത്ത് മിനിട്ട് മുമ്പ് അതുവഴി ഇരുചക്ര വാഹനത്തിൽ കടന്നുപോയ ആളാണ് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്തു വരികയാണ്. അതേസമയം, എ കെ ജി സെന്റർ ആക്രമണത്തിൽ പ്രതിപക്ഷം നിയമസഭയിൽ സമർപ്പിച്ച അടിയന്തരപ്രമേയം ഇന്ന് ഉച്ചയ്ക്ക് സഭ നിർത്തിവച്ച് ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SDPI, AKG CENTRE, CPM, PINARAYI VIJAYAN, AKG CENTR ATTACK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.