SignIn
Kerala Kaumudi Online
Friday, 29 March 2024 4.53 PM IST

നഷ്ടപ്പെട്ടെന്ന് കരുതിയ വിലപിടിപ്പുള്ള സാധനങ്ങൾ തിരികെ കിട്ടാൻ ഈ നക്ഷത്രക്കാർക്ക് യോഗമുണ്ട്; ഇങ്ങനെ ചെയ്‌താൽ ഫലം സുനിശ്ചിതം

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ജൂലൈ 5 -1197 മിഥുനം 21 - ചൊവ്വാഴ്ച. (പുലർന്ന ശേഷം 10 മണി 29 മിനിറ്റ് 51 സെക്കന്റ് വരെ പൂരം ശേഷം ഉത്രം നക്ഷത്രം )


അശ്വതി: ഉന്നതവിദ്യാഭ്യാസത്തിന് യോഗമുണ്ട്. പഠന കാര്യങ്ങളില്‍ താല്‍പ്പര്യം കൂടും.‍ ആഗ്രഹങ്ങൾ നിറവേറും, ദാമ്പത്യം സമധാനപൂര്‍ണ്ണം, ആരോഗ്യം മെച്ചപ്പെടും, കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍, ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും.

ഭരണി: അലസത, ചേരാത്ത കൂട്ടുകെട്ട് എന്നിവയില്‍ നിന്നും മോചനം നേടാൻ സാധിക്കും. ധനലാഭം, ജോലിസ്ഥലത്ത് അനുകൂലമായ മാറ്റം, വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിജയം. വാശിയും കോപവും വദ്ധിക്കുന്ന കാലമാണ്.

കാര്‍ത്തിക: കോടതി വ്യവഹാരങ്ങളില്‍ വിജയം, പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും, ചികിത്സാവശ്യങ്ങള്‍ക്കായി തുക ചെലവഴിക്കും, ആത്മവിശ്വാസം പ്രകടിപ്പിക്കും, വ്യവഹാരങ്ങളില്‍ വിജയം, പരിശ്രമങ്ങൾ വിജയിക്കും.

രോഹിണി: കലാകാരന്മാർ മികച്ച പ്രകടനം കാഴ‌്ച വയ്ക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കും. മാദ്ധ്യമങ്ങളില്‍ ശോഭിക്കും. വളരെകാലമായി തീര്‍പ്പ് കല്‍പ്പിക്കാതെ കിടക്കുന്ന വ്യവഹാരങ്ങളില്‍ വിധി ലഭിക്കും. പ്രണയ കാര്യങ്ങളില്‍ തീരുമാനം, സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്.

മകയിരം: വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ച്ചക്ക് പറ്റിയ കാലമല്ല, മനോനിയന്ത്രണം തെറ്റാന്‍ സാദ്ധ്യത, ധന വരവിനു വിഘ്‌നം, പണച്ചെലവു കൂടാന്‍ സാദ്ധ്യത. രോഗാവസ്ഥ ചിലരുടെ കാര്യത്തില്‍ കൂടിയേക്കാം, എല്ലാ കാര്യത്തിലും തടസങ്ങള്‍.

തിരുവാതിര: കുറെകാലമായി അസുഖങ്ങള്‍ അലട്ടുന്നവര്‍ക്ക് വൈദ്യസഹായം ആവശ്യമായി വരും. സര്‍ക്കാരില്‍ നിന്നും അനുകൂല മറുപടി കിട്ടും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

പുണര്‍തം: രഹസ്യങ്ങള്‍ ചോര്‍ന്നു പോകാന്‍ സാദ്ധ്യതയുള്ളതു കൊണ്ട് പൊതുസ്ഥലങ്ങളിലെ സംസാരം ഒഴിവാക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ക്ലേശാനുഭവങ്ങള്‍ ഉണ്ടാകും. ജോലി നഷ്ടം സംഭവിക്കാം, കുടുംബത്തില്‍ കലഹങ്ങള്‍,‍ സ്ത്രീകൾ കാരണം ദുഃഖം.

പൂയം: അന്യരുടെ വാക്കുകള്‍ കേട്ട് അബദ്ധത്തില്‍ ചാടരുത്, രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വിധേയമായി പ്രവര്‍ത്തിക്കേണ്ടി വരും. താമസ സ്ഥലം മാറിപ്പോകേണ്ടി വരും, ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും, പണം കടം വാങ്ങിക്കേണ്ടി വരും. യോജിക്കാത്ത പ്രണയത്തിനോ ജീവിത പങ്കാളിക്കോ സാദ്ധ്യത.

ആയില്യം: ബിസിനസില്‍ പോരായ്മകള്‍ ഉണ്ടാകും, അപവാദം കേള്‍ക്കാന്‍ സാദ്ധ്യത. ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതൽ പ്രയാസങ്ങള്‍, കുടുംബകലഹം, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും. അന്യരുടെ വൈകാരിക കാര്യങ്ങളില്‍ ഇടപെടരുത്.

മകം: കുടുംബ ബന്ധങ്ങള്‍ ശിഥിലമാകാതെ ശ്രദ്ധിക്കണം, കള്ള കേസില്‍ അകപെടാതിരിക്കാന്‍ ശ്രദ്ധിക്കണം, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, സ്ഥാനമാറ്റം, താഴ്ത്തപ്പെടല്‍ എന്നിവ അനുഭവത്തില്‍ വരും. എല്ലാ കാര്യങ്ങളിലും അലസതയും താല്‍പര്യമില്ലായ്കയും ഉണ്ടാകും.

പൂരം: ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധക്കുറവ്, ചീത്ത കൂട്ടകെട്ട് കാരണം ദുഃശീലങ്ങള്‍ ഉടലെടുക്കാം. സര്‍ക്കാരില്‍ നിന്നും പ്രതിസന്ധികള്‍ ഉണ്ടാകാം. ധനചെലവ്, ദൂരയാത്രാ ക്ലേശം, ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും പ്രവര്‍ത്തികളും നേരിടും. യാത്രാ വേളകളില്‍ വിലപിടിപ്പുള്ള സാമഗ്രികള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം.

ഉത്രം: വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കും, പൊതുവേദികളില്‍ പ്രത്യക്ഷപ്പെടും, വിദേശനിര്‍മ്മിത വസ്തുക്കള്‍ സമ്മാനം കിട്ടും. കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും ആദരവും ലഭിക്കും. യാത്രാഗുണം, താല്‍ക്കാലിക ജോലി സ്ഥിരമാകും, പ്രശസ്തിയും വിജയവും. കുടുംബത്തില്‍ വിവാഹം, ഉന്നതസ്ഥാന ലബ്ധി, അഭിനയ സാദ്ധ്യത ഉണ്ടാകും.

അത്തം: സംഗീതാതികലകളില്‍ വിജയിക്കും, തീര്‍ത്ഥയാത്രകളും, സല്‍കര്‍മ്മങ്ങളും, സത്സംഗങ്ങളിലും, പങ്കെടുക്കും. മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, ഇന്റര്‍വ്യൂകളില്‍ ജയം. വസ്തു, വാഹനം എന്നിവ വന്നു ചേരാന്‍ യോഗം.

ചിത്തിര: മാനസിക പിരിമുറുക്കവും, അനാവശ്യ അലച്ചിലും ഒഴിവാകും, പുതിയ ചികിത്സാ സഹായം ലഭിക്കും, ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, കുടുംബത്തില്‍ സമാധാനം. വളരെ കാലമായി തീര്‍പ്പ് കല്‍പ്പിക്കാതെ കിടന്ന കേസില്‍ അനുകൂലവിധി. ബന്ധുജന സമാഗമം, അതിഥി സല്‍ക്കാരം. സംഘടനാ പ്രവര്‍ത്തനത്തിലേര്‍പ്പെടും.

ചോതി: വിവാഹ കാര്യത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാവും. മേലുദ്യോഗസ്ഥരുടെ പ്രശംസനേടും, കലാകായിക പ്രവര്‍ത്തനങ്ങളിൽ അംഗീകാരം ലഭിക്കും. കൃഷിയില്‍ നിന്നും ധന ലാഭം, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും. പഴകിയ രോഗങ്ങളില്‍ നിന്നും മുക്തി ലഭിക്കും.

വിശാഖം: വീട്, വസ്തു, വാഹനം, ഇവ വാങ്ങാന്‍ അനുകൂല സമയം. ദൈവികചിന്ത ഉടലെടുക്കും, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും വ്യക്തിജീവിതത്തില്‍ ഉണ്ടാകും. ഉത്തരവാദിത്വം കൂടും, ഭൃത്യ ജനങ്ങളുടെ ആത്മാർത്ഥമായ സഹകരണം ഉണ്ടാകും. ഇഷ്ട ജനങ്ങള്‍ കാര്യ സാദ്ധ്യത്തിനായി അടുത്തു കൂടാം.

അനിഴം: ഉന്നത വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദേശാനുകൂല്യം‍ ലഭിക്കും. പ്രണയത്തിൽ അകപ്പെടാം, സഹോദരഗുണം, സന്താനങ്ങളുടെ ഭാവി മുന്നില്‍ക്കണ്ട് പല പദ്ധതികളും ആസൂത്രണം ചെയ്യും. മനഃസാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കരുത്.

തൃക്കേട്ട: ബിസിനസുകാര്‍ പ്രത്യേകം ശ്രദ്ധിക്കണം, പുതിയ സംരംഭങ്ങള്‍ക്ക് അവസരം കൂടും, കലാകായിക രംഗത്തുള്ളവര്‍ക്ക് പുതിയ അവസരങ്ങള്‍ വന്നു ചേരും, നയപരമായി കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കും, ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍, സന്താന ഗുണം.

മൂലം: പ്രണയ വാഗ്ദാനം തെറ്റിക്കും. അടുത്ത ബന്ധുക്കളുമായുള്ള സംഭാഷണം കുറയ്ക്കണം, മറ്റുള്ളവരെ കൊണ്ട് പ്രയാസങ്ങള്‍ ഉണ്ടാകും, ധന നഷ്ടം, സ്ത്രീകളെ വിശ്വാസപൂര്‍വ്വം ഒന്നും ഏൽപ്പിക്കരുത്. തര്‍ക്കവിഷയങ്ങളിൽ മദ്ധ്യസ്ഥത നിന്ന് ശത്രുതയുണ്ടാക്കരുത്.

പൂരാടം: കുടുംബ കേസുകളില്‍ അനുകൂല വിധിക്കായി കാലതാമസം ഉണ്ടാകും. ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, ജനപ്രീതിയും, അംഗീകാരവും, ആഗ്രഹത്തിന് വിപരീതമായി കുടുംബാംഗങ്ങള്‍ പെരുമാറും, ദാമ്പത്യ സുഖക്കുറവനുഭപ്പെടും. ശത്രുക്കളില്‍ നിന്നും തടസം ഉണ്ടാകും.

ഉത്രാടം: രേഖകളില്‍ ഒപ്പ് വയ്ക്കുമ്പോള്‍ സൂക്ഷിക്കുക, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ഒഴിവാക്കുക. ശത്രു ജയം, പുതിയ അവസരങ്ങള്‍ തൊഴിലിലും കലാരംഗത്തും, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും, സഹോദരില്‍നിന്നും പ്രയാസങ്ങള്‍. എല്ലാകാര്യത്തിലും ഒരകലം പാലിക്കുന്നത് നല്ലതാണ്.

തിരുവോണം: കച്ചവടകാര്‍ക്ക് കാലം അനുകൂലം, ആത്മീയ കാര്യങ്ങളിലും ധാര്‍മ്മിക പ്രവര്‍ത്തികളിലും ഏര്‍പ്പെടും. സഹപ്രവര്‍ത്തകരുടെയും, മേലുദ്യോഗസ്ഥരുടെയും സഹായസഹകരണങ്ങൾ ലഭിക്കും. തൊഴില്‍ പരമായി ഉയര്‍ച്ച, ശത്രുക്കളെ പരാജയപ്പെടുത്തും.

അവിട്ടം: ഉല്ലാസ യാത്രയ്ക്കും മറ്റും സാദ്ധ്യത, കച്ചവടത്തില്‍ പുരോഗതി പ്രതീക്ഷിക്കാം. കൃഷി സംബന്ധമായി നല്ലകാലം.‍ ലോൺ, ജോലി, പ്രമോഷന്‍ എന്നിവയിലേതെങ്കിലും ലഭിക്കും. ഉന്നതോദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം. കുടുംബ സുഖം, ബിസിനസില്‍ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.

ചതയം: വളരെകാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ കൂട്ടുകെട്ടുകള്‍ മൂലം ഗുണാനുഭവങ്ങള്‍. ഭാഗ്യക്കുറിയോ, ചിട്ടിയോ ലഭിക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നും ധനാഗമനം പ്രതീക്ഷിക്കാം, ധാര്‍മ്മിക പ്രവര്‍ത്തികള്‍ ചെയ്യും, എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ യോഗം.

പൂരുരുട്ടാതി: സജ്ജനങ്ങളെ ബഹുമാനിക്കും, പൂര്‍വ്വികരുടെ എതിര്‍പ്പുകള്‍ കുറയും, ഉല്ലാസകരമായ അനുഭവങ്ങള്‍,‍ സ്ത്രീകൾ മുഖേനെ സന്തോഷവും സമാധാനവും കിട്ടും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും. നഷ്ടപ്പെട്ട പണം തിരികെ കിട്ടും.

ഉത്രട്ടാതി: വില പിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങും, സന്താനങ്ങളുടെ അത്യുന്നതിക്കു വേണ്ടി പരിശ്രമിക്കും, കുടുംബത്തില്‍ വിവാഹ കാര്യത്തില്‍ തീരുമാനമാകും. മനഃസന്തോഷം കിട്ടുന്ന അറിയിപ്പുകള്‍ ലഭിക്കും, കേസുകളില്‍ വിജയം, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം.

രേവതി: അവസരത്തിനൊത്ത് പ്രവര്‍ത്തിക്കുന്നതിലൂടെ ദുരന്തങ്ങള്‍ ഒഴിവാകും.‍ സ്ത്രീകൾ മുഖേനെ നേട്ടം, നിര്‍മ്മാണ പ്രവര്‍ത്തികളിലുള്ള തടസങ്ങള്‍ മാറിക്കിട്ടും, കുടുംബത്തിന്റെ സമാധാനം തിരികെ ലഭിക്കും. പ്രണയ ബന്ധങ്ങളില്‍ സൂക്ഷ്മതയോടെ ഇടപെടുക. മാദ്ധ്യമങ്ങളില്‍ ശോഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOURS TOMORROW, ASTROLOGY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.