ഹോളിവുഡ് പുരസ്കാരം സ്വന്തമാക്കി എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ. ഹോളിവുഡ് ക്രിട്ടിക് അസോസിയേഷൻ ഏർപ്പെടുത്തിയ മിഡ് സീസൺ 2022 പുരസ്കാരത്തിൽ മികച്ച രണ്ടാമത്തെ ചിത്രമായി ആർ ആർ ആറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പുരസ്കാരത്തിന് അർഹത നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് ആർ ആർ ആർ. ഹോളിവുഡ് ക്രിട്ടിക് അസോസിയേഷൻ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
ഡാനിയേൽ ക്വാൻ, ഡാനിയേൽ സ്കീനെർട്ട് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത എവരിതിംഗ് എവരിവേർ ഓൾ അറ്റ് ഒൺസ് എന്ന ചിത്രമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ദി ബാറ്റ്മാൻ, ടോപ്പ് ഗൺ മവെറിക്, എൽവിസ് തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളിയാണ് ആർ ആർ ആർ രണ്ടാമതെത്തിയത്.
And the winner of the HCA Midseason Award for Best Picture goes to…
— Hollywood Critics Association (@HCAcritics) July 1, 2022
Everything Everywhere All At Once
Runner up: RRR #HCAMidseasonAwards #A24 #EverythingEverywhereAllAtOnce @A24 @EEAAOA24 pic.twitter.com/PMrxkgWVQ1
രാം ചരൺ, ജൂനിയർ എൻ ടി ആർ, ആലിയ ഭട്ട്, അജയ് ദേവ്‌ഗൺ, എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ആർ ആർ ആർ 1000 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രമാണ്. മാർച്ച് 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |