SignIn
Kerala Kaumudi Online
Thursday, 25 April 2024 12.53 PM IST

75 ലക്ഷം രൂപയ്ക്ക് നിതംബം ഇൻഷ്വർ ചെയ്തു,​ പിന്നിലെ കാരണം വ്യക്തമാക്കി മോഡൽ

kk

ഗായിക,​ ഗാനരചയിതാവ്,​ ഇൻഫ്ലുവൻസർ,​ ഫ്ലൈറ്റ് അറ്റൻഡന്റ് എന്നീനിലകളിൽ പ്രശസ്തയാണ് പോർച്ചുഗീസുകാരിയായ ലാറിസ മാക്സിമാനോ. എന്നാൽ ഇപ്പോൾ ലാറിസ വാർത്തകളിൽ ഇടംനേടിയത് അവർ ചെയ്ത ഒരു കാര്യത്തിന്റെ പേരിലാണ്. അടുത്തിടെ ലാറിസ തന്റെ ശരീരത്തിന്റെ ഒരുഭാഗം ഇൻഷ്വർ ചെയ്തു. തന്റെ നിതംബമാണ് ഇവ‌ർ ഇൻഷ്വർ ചെയ്തത്. ഏകദേശം 78000 പൗണ്ട് (75 ലക്ഷം)​ രൂപയാക്കാണ് ലാറിസ നിതംബം ഇൻഷ്വർ ചെയ്തത്. തന്റെ ഏറ്റവും വലിയ സ്വത്താണ് ഇതെന്നാണ് ലാറിസ പറയുന്നത്. സോഷ്യൽ മീഡിയയിൽ ലാറിസയുടം നടപടി വൻചർച്ചയാകുകയും ചെയ്തു.

എന്നാൽ വെറുതെ ഇരുന്നപ്പോൾ അങ്ങ് തോന്നിയ തീരുമാനമല്ല ലാറിസയുടേത്. ഏറ്റവും വലുപ്പമുള്ള നിതംബം കണ്ടെത്തുന്ന മിസ് ബംബം 2022ൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് ലാറിസ തന്റെ 'സ്വത്ത്' ഇൻഷ്വർ ചെയ്തിരിക്കുന്നത് ഈ വർഷം അവസാനമാണ് മത്സരം. ' ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള ഇൻഷുറൻസ് ചെയ്യുന്നത്, ഒരുപക്ഷേ ഇത് അവസാനത്തേതും ആയിരിക്കില്ല. ഇത് നമ്മുടെ പാരമ്പര്യം ഉറപ്പുനൽകുന്നതിനുള്ള ഒരു മാർഗമാണ്, ചിലർക്ക് ഇത് കാലോ,​ കൈയോ മറ്റു ശരീരഭാഗങ്ങളോ ആകാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വത്ത് എന്റെ നിതംബമാണ്," ലാറിസയെ ഉദ്ധരിച്ച് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു 105 സെന്റിമീറ്ററാണ് നിതംബത്തിന്റെ വലുപ്പം. നിതംബത്തിന്റെ സംരക്ഷണത്തിനായി ഇതിനകം ധാരാളം പണം ചെലവഴിച്ചതായി ലാറിസ പറഞ്ഞു. എല്ലാ ദിവസവും അതിന്റെ സംരക്ഷണത്തിനായി കുറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആഴ്‌ചയിൽ രണ്ടു പ്രാവശ്യം. ഇതിനായി വിലകൂടിയ ക്രീമുകളും ലോഷനുകളും ഉപയോഗിക്കുന്നു. മിസ് ബംബം മത്സരത്തിൽ വിജയിച്ചാൽ ഇൻഷ്വറൻസ് തുക മൂന്നിരട്ടിയായി വർദ്ധിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. നിതംബത്തിന്റെ വലിപ്പം കൂട്ടുന്നതിനായി ഹിപ് ട്രെയിനിംഗും ചെയ്യുന്നുണ്ടെന്നും ലാറിസ പറയുന്നു.

എല്ലാ വർഷവും ബ്രസീലിലെ സാൻപോളയിലാണ് മിസ് ബംബം മത്സരം നടക്കുന്നത്. കഴിഞ്ഞ വർഷം കിരീടം നേടിയ ബ്രസീലിയൻ മോഡൽ നതി കിഹാരയും 13 കോടിയോളം രൂപയ്ക്ക് തന്റെ നിതംബം ഇൻഷ്വർ ചെയ്തിരുന്നു. 126 സെന്റിമീറ്ററായിരുന്നു വലുപ്പം. എന്നാൽ ഇതിൽ സംതൃപ്തിയില്ലെന്നും 130 ആക്കുകയാണ് ലക്ഷ്യമെന്നും അന്ന് അവർ പറഞ്ഞിരുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAUTHUKAM, LARISSA MAXIMIANO, MUS BUMBUM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.