SignIn
Kerala Kaumudi Online
Thursday, 25 April 2024 6.51 AM IST

ഫാദേഴ്‌സ് ഡേ ആഘോഷമാക്കി മലയാളി അസോസിയേഷൻ ഒഫ് ന്യൂജേഴ്സി

s

ന്യൂജേഴ്‌സി: മാതൃദിനം പോലെ പിതൃദിനവും ആഘോഷിക്കപ്പെടേണ്ടതാണെന്ന് പ്രഖ്യാപിച്ച് പിതാക്കളെ ആദരിച്ച് മലയാളി അസോസിയേഷൻ ഒഫ് ന്യൂജേഴ്സി (MANJ) മാതൃകയായി.

കഴിഞ്ഞ ദിവസം എഡിസണിലെ റോയൽ ഇന്ത്യ പാലസിലായിരുന്നു ഫാദേഴ്‌സ് ഡേ ആഘോഷം.

റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്‌ലേച്ചറും വൈസ് പ്രസിഡന്റുമായ ഡോ. ആനി പോൾ പരിപാടി ഉദ്ഘാടനം ചെയ്തു.

അമ്മമാർ ആദരിക്കപ്പെടുമ്പോൾ അവർക്ക് മാനസികമായ പിന്തുണ നൽകുന്ന പിതാക്കന്മാരെ നാം ഒരിക്കലും മറക്കരുതെന്ന് ആനി പോൾ പറഞ്ഞു. തന്റെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചത് പിതാവായിരുന്നുവെന്ന് അവർ അനുസ്മരിച്ചു.

മഞ്ച് പ്രസിഡന്റ് ഡോ. ഷൈനി രാജു അദ്ധ്യക്ഷത വഹിച്ചു.

ഇക്കൊല്ലത്തെ ബെസ്റ്റ് ഫാദേഴ്സായി തിര‌ഞ്ഞെടുക്കപ്പെട്ട ടി.എസ്. ചാക്കോ, ഡോ. ബാബു സ്റ്റീഫൻ, ഡോ. സജിമോൻ എന്നിവരെ ആദരിച്ചു. പിന്നാലെ ഫാദേഴ്‌സ് ഡേ കേക്ക് മുറിച്ചു. ന്യൂയോർക്ക്, ന്യൂജേഴ്‌സി, ഫിലാഡൽഫിയ എന്നിവിടങ്ങളിൽ നിന്ന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തു. മഞ്ച് വിമെൻസ് ഫോറം, യൂത്ത് ഫോറം എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.

ബോർഡ് അംഗം രാജു ജോയി പ്രാർത്ഥനാഗാനം ചൊല്ലി. മഞ്ച് ജോയിന്റ് സെക്രട്ടറി ഉമ്മൻ ചാക്കോ സ്വാഗതവും മഞ്ച് ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി വർഗ്ഗീസ് ആമുഖ പ്രസംഗവും നടത്തി. മഞ്ച് കമ്മിറ്റി അംഗങ്ങൾ സ്വയം പരിചയപ്പെടുത്തി. മഞ്ച് ചാരിറ്റി ചെയർമാൻ ഷിജിമോൻ മാത്യു നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, MANJ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.