SignIn
Kerala Kaumudi Online
Thursday, 25 April 2024 7.12 PM IST

നൊവാക്ക് ക്വാർട്ടറിൽ

wibledon

മിക്സഡ് ഡബിൾസിൽ സാനിയ - സഖ്യവും ക്വാർട്ടർ ഫൈനലിൽ

ലണ്ടൻ : പ്രീ ക്വാർട്ടറിലെ വൈൽഡ് കാർഡ് എൻട്രിയായ ടിം വാൻ റൈത്തോവനെ കീഴടക്കി മുൻ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ച് വിംബിൾഡൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിലെത്തി. നാലുസെറ്റ് നീണ്ട മത്സരത്തിൽ 6-2, 4-6, 6-1, 6-2 എന്ന സ്കോറിനായിരുന്നു നൊവാക്കിന്റെ വിജയം. 25കാരനായ ഡച്ച് താരം രണ്ടാം സെറ്റിൽ മികവ് കാട്ടിയെങ്കിലും തുടർന്ന് നൊവാക്കിന്റെ കരുത്തിനും കൗശലത്തിനും പരിചയസമ്പത്തിനും മുന്നിൽ തോൽവി സമ്മതിക്കുകയായിരുന്നു.

ഇത് 13-ാം തവണയാണ് നൊവാക്ക് വിംബിൾഡൺ ക്വാർട്ടറിലെത്തുന്നത്. വിംബിൾഡണിലെ തന്റെ 83-ാം വിജയം കുറിച്ച നൊവാക്ക് പുൽക്കോർട്ടിൽ തോൽവിയറിയാത്ത 25 മത്സരങ്ങളും പൂർത്തിയാക്കി.

ക്വാർട്ടർ ഫൈനലിൽ പത്താം സീഡ് ഇറ്റാലിയൻ താരം യാന്നിക്ക് സിന്നറാണ് നൊവാക്കിന്റെ എതിരാളി. പ്രീ ക്വാർട്ടറിൽ സ്പാനിഷ് താരം കാർലോസ് അൽക്കാരസിനെ 6-1 6-4 6-7(8) 6-3 ന് കീഴടക്കിയാണ് സിന്നർ അവസാന എട്ടിലേക്ക് കാലെടുത്തുവച്ചത്.

വനിതാ വിഭാഗത്തിൽ ജർമ്മനിയുടെ തത്യാന മരിയ ,ടുണീഷ്യയുടെ ഒൻസ് ജബേയുർ എന്നിവർ ക്വാർട്ടറിലെത്തി. തത്യാന പ്രീ ക്വാർട്ടറിൽ 5-7 7-5 7-5 ന് ലാത്വിയൻ താരം യെലെേ ഒസ്റ്റാപെങ്കോയെയാണ് കീഴടക്കിയത്. ജബേയുർ 7-6(9) 6-4 ന് ബെൽജിയത്തിന്റെ എലസെ മെർാെൻസിനെ തോൽപ്പിച്ചു.

മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസയും ക്രൊയേഷ്യയുടെ മാറ്റ് പാവിച്ചും വാക്കോവറിലൂടെ ക്വാർട്ടറിലെത്തി. പ്രീ ക്വാർട്ടറിൽ ഇവാൻ ഡോഡിഗ് - ലതീഷ ചാൻ സഖ്യം പിന്മാറിയതാണ് സാനിയയുടെ മുന്നേറ്റം എളുപ്പമാക്കിയത്. ആദ്യ റൗണ്ടിൽ ഡേവിഡ് വേഗ -നഥേല സഖ്യത്തെ തോൽപ്പിച്ച സാനിയ സഖ്യത്തിൽ ക്വാർട്ടറിൽ ജോൺ പിയേഴ്സ്-ഗബ്രിയേല ദബ്രോവ്സ്കി സഖ്യമാണ് എതിരാളികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, WIBLEDON
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.