ടാകുരെമ്പോ (ഉറുഗ്വേ): കേരള ബ്ലാസ്റ്റേഴ്സിന്റെ ഉറുഗ്വേ താരം അഡ്രിയാൻ ലൂണയുടെ ആറു വയസുകാരിയായ മകൾ ജൂലിയെറ്റ അന്തരിച്ചു. ഏപ്രിൽ ഒമ്പതിന് സംഭവിച്ച ദുരോഗ്യവാർത്ത സോഷ്യൽ മീഡിയ വഴി താരം ഇന്നലെയാണ് പുറത്തുവിട്ടത്. ശ്വാസകോശത്തെയും മറ്റു ആന്തരികാവയവങ്ങളേയും ഗുരുതരമായി ബാധിക്കുന്ന സിസ്റ്റിക്ക് ഫൈബ്രോസിസ് ജനിതക രോഗമാണ് മരണത്തിന് കാരണം. ഇക്കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ലൂണ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |