ന്യൂഡൽഹി:സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ഫലം ജൂലായ് 13നും 15നും പ്രഖ്യാപിച്ചേക്കും.ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചാൽ ഒദ്യോഗിക വെബ് സൈറ്റിൽ നിന്നു സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. സി.ബി.എസ്.ഇയുടെ ട്വിറ്റർ പേജ് വഴിയും ഫലം അറിയാം.
ഒന്നാം ടേം പരീക്ഷയിൽ നേടിയ മാർക്കിന് 30 ശതമാനം വെയിറ്റേജും രണ്ടാം ടേം പരീക്ഷകളിൽ 70 ശതമാനം വെയിറ്റേജും നൽകി സി.ബി.എസ്.ഇ ഫൈനൽ മാർക്ക് ഷീറ്റ് തയ്യാറാക്കും.
സ്കോർ കാർഡിൽ ഇന്റേണൽ, പ്രാക്ടിക്കൽ മാർക്കുകൾ ഉൾപ്പെടും. ഒന്നാം ടേമിന്റെ ഫലം മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |