തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മെഡിക്കൽ കോളേജുകളിൽ ട്രോമ കെയർ സംവിധാനം ശക്തിപ്പെടുത്താൻ 80 ലക്ഷം രൂപ നൽകുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിന് 40ലക്ഷം, എറണാകുളം മെഡിക്കൽ കോളേജിന് 20ലക്ഷം, മഞ്ചേരി മെഡിക്കൽ കോളേജിന് 20ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് എത്രയും വേഗം തീവ്ര പരിചരണം ഉറപ്പാക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |