വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും വെടിവയ്പ്. അക്രമത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഷിക്കാഗോയിലെ ഇല്ലിനോയിസിലെ ഹൈലാൻഡ് പാർക്കിൽ ഇന്നലെ നടന്ന സ്വാതന്ത്ര്യ ദിന പരേഡിനിടെയാണ് വെടിവയ്പുണ്ടായത്.
അക്രമത്തിൽ 36 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഇരുപത്തിരണ്ടുകാരനായ റോബർട്ട് ക്രീമോയാണ് വെടിയുതിർത്തത്. ഇയാളെ പൊലീസ് പിടികൂടി. സംഭവം നടന്ന് അറ് മണിക്കൂറിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. റാലി കടന്നുപോകുമ്പോൾ കെട്ടിടത്തിന് മുകളിൽ നിന്നാണ് അക്രമി വെടിവച്ചത്.
അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നൂറ് കണക്കിനാളുകളാണ് ഹൈലന്റ് പാർക്കിലെ തെരുവിലെത്തിയത്. പരേഡ് നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് വെടിവയ്പുണ്ടാവുകയായിരുന്നു. അക്രമി പത്ത് മിനിട്ടോളം നിർത്താതെ വെടിയുതിർത്തു. ഇതോടെ ജനം പരിഭ്രാന്തരായി പലവഴിക്ക് ഓടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |