റഷ്യ ഞെട്ടി, ശരിക്കും ഞെട്ടി സ്വീഡനും ഫിന്‍ലന്‍ഡിനും നാറ്റോയില്‍ അംഗത്വം ഉറപ്പ്. അമേരിക്ക തുനിഞ്ഞിറങ്ങി കഴിഞ്ഞു. പോളണ്ടില്‍ അമേരിക്കയുടെ പെര്‍മിനന്റ് ബേസ് പ്രഖ്യാപനം പുതിന് ഏറ്റ പുത്തന്‍ ഇരുട്ടടി. അതെ പുതിന്റെ കണ്ടക ശനി തുടങ്ങി കഴിഞ്ഞു. അതെ, പുതിനെ പുകച്ചു പുിറത്തു ചാടിക്കാന്‍, പുതിന്റെ കൊമ്പൊടിക്കാന്‍, രണ്ടും കല്‍പ്പിച്ചാണ് നാറ്റോ.
അംഗരാജ്യങ്ങളുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഏറ്റവും പ്രധാനപ്പെട്ടതും നേരിട്ടുള്ളതുമായ ഭീഷണിയാണ് റഷ്യയെന്ന് നാറ്റോ പ്രഖ്യാപിച്ചു കഴിഞ്ഞു. തങ്ങളുടെ സൈനിക സഖ്യത്തിന്റെ ഭാഗമാകാന്‍ ഫിന്‍ലന്‍ഡിനെയും സ്വീഡനെയും ഔദ്യോഗികമായി നാറ്റോ ക്ഷണിച്ചത് നിസാര കാര്യം അല്ല. നമുക്ക് അറിയാം, നാറ്റോയില്‍ ചേരാനുള്ള അപേക്ഷ ഇരുരാജ്യങ്ങളും കഴിഞ്ഞ മാസം സമര്‍പ്പിച്ചിരുന്നു. പക്ഷേ, അന്ന് ഇരു രാജ്യങ്ങളും സഖ്യത്തിന്റെ ഭാഗമാകുന്നതിനോട് തുര്‍ക്കിയെ ഒഴികെ മറ്റെല്ലാ അംഗങ്ങളും പിന്തുണ അറിയിച്ചിരുന്നു.