SignIn
Kerala Kaumudi Online
Thursday, 25 April 2024 12.03 PM IST

ഫേസ്ബുക്കിൽ ഈ പരസ്യം കണ്ടാൽ സൂക്ഷിക്കണം; പതിനായിരം രൂപ വാങ്ങിയ വീട്ടമ്മയ്ക്ക് ഒരു മാസത്തിനുള്ളിൽ നഷ്ടമായത് എഴുപതിനായിരം രൂപ; കൂടാതെ മറ്റൊരു 'പണിയും' കിട്ടി

fb

കോട്ടയം: ഒരിടവേളയ്ക്ക് ശേഷം ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ സംസ്ഥാനത്ത് വീണ്ടും സജീവമാകുന്നു. ഫേസ്ബുക്കിൽ കണ്ട വായ്പ പരസ്യത്തിലൂടെ തട്ടിപ്പിൽ അകപ്പെട്ടിരിക്കുകയാണ് കോട്ടയത്തെ ഒരു വീട്ടമ്മ.


പരസ്യം കണ്ട് ദത്താ റുപ്പി എന്ന ആപ്പ് വീട്ടമ്മ ഡൗൺലോഡ് ചെയ്യുകയായിരുന്നു. ഇതിനൊപ്പം ഗ്യാലറിയും കോൺടാക്ട് ലിസ്റ്റും ആക്സസ് ചെയ്യാനുള്ള അനുവാദവും നൽകി. തുടർന്ന് ഈ സ്ത്രീ പതിനായിരം രൂപ വായ്പയെടുത്തു.

കോൺടാക്ടും ഗ്യാലറിയും ഹാക്ക് ചെയ്ത തട്ടിപ്പ് സംഘം, മോർഫ് ചെയ്ത ചിത്രങ്ങൾ ഈ നമ്പരുകളിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒരു മാസത്തിനുള്ളിൽ എഴുപതിനായിരം രൂപയാണ് ഇവർക്ക് തിരിച്ചടക്കേണ്ടി വന്നത്. ഇനി പണം തരാനാകില്ലെന്ന് അറിയിച്ചതോടെ മോർഫ് ചെയ്ത ചിത്രങ്ങൾ ചെയ്ത പ്രചരിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, FACEBOOK, WOMAN, BLACKMAIL, HOUSE WIFE, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.