ലക്നൗ : ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ അച്ചടിച്ച് വന്ന കടലാസിൽ കോഴി ഇറച്ചി പൊതിഞ്ഞ് നൽകിയ വ്യാപാരി യു പിയിൽ അറസ്റ്റിൽ. നൂപുർ ശർമ്മയുടെ വിവാദ സംഭാഷണങ്ങൾക്ക് പിന്നാലെ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളുണ്ടായ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് പൊലീസ്. വ്യാപാരിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവേ ഇയാൾ കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് ബലം പ്രയോഗിച്ചാണ് വ്യാപാരിയെ കീഴടക്കിയത്. താലിബ് ഹുസൈൻ എന്നയാളാണ് അറസ്റ്റിലായത്.
ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറിൽ ചിക്കൻ പൊതിഞ്ഞ് നൽകിയതിൽ നിരവധി പേർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. താലിബ് ഹുസൈന്റെ പ്രവർത്തിയിൽ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതായി ചിലർ പരാതിയുമായി രംഗത്ത് വന്നതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
പ്രവാചകനെതിരെ ചാനൽ ചർച്ചയിൽ വിവാദ പരാമർശം നടത്തിയ നൂപുർ ശർമ്മയെ പിന്തുണച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്ത് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉദയ്പൂരിലെ തയ്യൽക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിലെ അമരാവതിയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |