വിഷാദവും സെക്സും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഈ ചോദ്യത്തിനുള്ള മറുപടിയുമായെത്തിയിരിക്കുകയാണ് സൈക്കോളജിസ്റ്റും സെക്‌സോളജിസ്റ്റുമായ ഡോ. ടൈറ്റസ് പി വർഗീസ്. വിഷാദം ഒരു രോഗമാണെന്ന് കരുതുന്നവരുണ്ട്. ഏതൊരു വ്യക്തിയുടെയും ജീവിതത്തിലൂടെ കടന്നുപോകുന്ന സങ്കടകരമായ അനുഭവങ്ങളുടെ ആകെ തുകയാണ് വിഷാദം. ഇത് ഒരു വ്യക്തിയുടെ ലൈംഗിക ജീവിതത്തെയും ദാമ്പത്യത്തെയുമെല്ലാം ബാധിക്കുന്നുവെന്ന് ഡോക്ടർ പറയുന്നു.
പലപ്പോഴും വിഷാദമുള്ള വ്യക്തിയും ഇണയും തമ്മിൽ വേണ്ട രീതിയിലുള്ള ആശയ വിനിമയം നടക്കുന്നില്ല. ഇഷ്ടാനിഷ്ടങ്ങൾ തുറന്നുപറയാൻ പറ്റാത്ത അവസ്ഥയിലെത്തിയാൽ അത് ഇണയിൽ ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കും. ഇത് മാനസികമായി അകൽച്ചയുണ്ടാക്കും.
സെക്സ് ഒഴിവാക്കണമെന്നൊരു തോന്നൽ വിഷാദമുള്ള വ്യക്തിയിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. വിഷാദത്തിന് മരുന്ന് കഴിക്കുന്നവരിലും മറ്റും സെക്സ് ചെയ്യാൻ മടിയുണ്ടാകാറുണ്ട്. വിഷാദമുള്ള ചിലർക്ക് ഉറങ്ങണം, ഉറങ്ങണം എന്ന ചിന്തയുണ്ടാകാറുണ്ട്. ഇത് ലൈംഗിക ബന്ധത്തിന് തടസമാകും. ഇതുമൂലം ദാമ്പത്യ ജീവിതത്തിന് ഉലച്ചിലുണ്ടായേക്കാം. വിഷാദമുള്ളയാൾ ഇണയെ അകാരണമായി കുറ്റപ്പെടുത്താനുള്ള സാദ്ധ്യതയുമുണ്ടെന്ന് ഡോക്ടർ പറയുന്നു.