SignIn
Kerala Kaumudi Online
Friday, 19 April 2024 3.18 PM IST

പ്രായം നാൽപ്പത് കഴിഞ്ഞാലും ഇരുപതേ തോന്നിക്കുന്നുള്ളുവെങ്കിൽ നല്ലതല്ലേ, ചെറുപ്പം നിലനിർത്താൻ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

beauty-tips

സൗന്ദര്യം നിലനിർത്താൻ എത്ര കാശ് വേണമെങ്കിലും മുടക്കാൻ തയ്യാറുള്ളവർ നിരവധിയാണ്. പ്രായം മുപ്പത് കടക്കുമ്പോഴേക്കും തനിക്ക് വയസായിപ്പോയെന്ന് കരുതുന്നവരും ഏറെയാണ്. ആദ്യം ഈ തോന്നലാണ് മാറ്റേണ്ടത്. മനസിൽ ചെറുപ്പക്കാരായിരിക്കുകയാണ് ആദ്യം വേണ്ടത്.


പ്രധാനമായും മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രായം നാൽപ്പത് കടന്നാലും ഇരുപതിന്റെ തിളക്കം നിലനിർത്താൻ കഴിയും. വ്യായാമം ആണ് അതിൽ പ്രധാനം. ദിവസവും ഒരു മണിക്കൂർ നടക്കുക. അല്ലെങ്കിൽ ജിമ്മിൽ പോകുകയോ യോഗ ചെയ്യുകയോ ഒക്കെയാകാം. ഇതുവഴി രക്തയോട്ടം വർദ്ധിക്കുകയും അയഞ്ഞുകിടക്കുന്ന ചർമം കൂടുതൽ ദൃഢമാകുകയും ചെയ്യും.


ഭക്ഷണ കാര്യത്തിലും വേണം ശ്രദ്ധ. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. പച്ചക്കറികൾ അധികം വേവിക്കാതെ കഴിക്കുന്നതായിരിക്കും നല്ലത്. ജങ്ക് ഫുഡ് ഒഴിവാക്കുക. നന്നായി വെള്ളം കുടിക്കുക. ചിട്ടയായ ഭക്ഷണ ശീലം ആരോഗ്യത്തെയും സൗന്ദര്യത്തെയും നിലനിർത്തും.

ചർമ സംരക്ഷണമാണ് മൂന്നാമത്തെ കാര്യം. ഉറങ്ങുന്നതിന് മുൻപ് അലോവേര ജെല്ലോ, നൈറ്റ് ക്രീമോ മറ്റോ ഉപയോഗിക്കുക. പകൽ പുറത്തിറങ്ങുമ്പോൾ സൺ സ്‌ക്രീൻ തേക്കുക. ഈ മൂന്ന് കാര്യങ്ങളും ഒരുപോലെ ശ്രദ്ധിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTY TIPS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.